അനൂപ് ജേക്കബിന്‍റെ എതിര്‍പ്പ് വിലപ്പോയില്ല; ജോണി നെല്ലൂര്‍ വിഭാഗം ഇനി പി ജെ ജോസഫിനൊപ്പം

By Web TeamFirst Published Mar 7, 2020, 6:19 PM IST
Highlights

ഉപാധികൾ ഇല്ലാതെ ആണ് ലയിച്ചതെന്നു ജോണി നെല്ലൂർ പറഞ്ഞു. തന്നെ പുറത്താക്കി എന്ന അനൂപ് ജേക്കബിന്റെ പ്രസ്താവന 2020ലെ ഏറ്റവും വലിയ തമാശയാണെന്നും ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടു.

കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോണി നെല്ലൂര്‍ വിഭാഗം പി ജെ ജോസഫ് വർക്കിംഗ്‌ ചെയർമാൻ ആയ കേരള കോൺഗ്രസ്‌ എമ്മിൽ ലയിച്ചു. ഉപാധികൾ ഇല്ലാതെ ആണ് ലയിച്ചതെന്നു ജോണി നെല്ലൂർ പറഞ്ഞു. തന്നെ പുറത്താക്കി എന്ന അനൂപ് ജേക്കബിന്റെ പ്രസ്താവന 2020ലെ ഏറ്റവും വലിയ തമാശയാണെന്നും ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടു.

മിന്നുന്നത് എല്ലാം പൊന്നല്ല എന്ന് അനൂപ് ജേക്കബ് തിരിച്ചറിയും. അനൂപിനെ കേരള കോൺഗ്രസ്‌ എമ്മിലേക്ക് ക്ഷണിക്കുകയാണ് എന്നും ജോണി നെല്ലൂർ പറഞ്ഞു. 

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ വിള്ളലുണ്ടാക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ലയനത്തെ അനുകൂലിച്ച അനൂപ് പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പാർട്ടിയെ ഒറ്റുകൊടുക്കാൻ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നാണ് ജോണി നെല്ലൂരിന്‍റെ ആരോപണം. 

ഒരു തരത്തിലും ലയനത്തെ അംഗീകരിക്കില്ലെന്നാണ് അനൂപ് ജേക്കബിന്‍റെ നിലപാട്. ജോണി നെല്ലൂരിൻറേത് വ്യക്തി പരമായ തീരുമാനമാണെന്ന് പ്രസ്താവിച്ച അനൂപ്, പാര്‍ട്ടി യോഗം ചേര്‍ന്ന് ജോണി നെല്ലൂരിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നു. പിളര്‍പ്പ് ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരു നേതാക്കളോടും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 

click me!