
ഇടുക്കി: കേരള കോൺഗ്രസില്‍ രാജി തുടരുന്നു. ജോണി നെല്ലൂരിന് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫനും പാര്‍ട്ടി വിട്ടു. മുൻ ഉടുമ്പുഞ്ചോല എംഎൽഎ കൂടിയായിരുന്നു മാത്യു സ്റ്റീഫൻ. രാജിക്കത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫിന് നൽകിയെന്നും വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് മാത്യു സ്റ്റീഫൻ പ്രതികരിച്ചു.
ജോണി നെല്ലൂര്‍ രൂപിരീകരിക്കുന്ന പാര്‍ട്ടിയിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശനിയാഴ്ച എറണാകുളത്ത് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും മാത്യു സ്റ്റീഫൻ അറിയിച്ചു. ബിജെപിയുമായി സംസാരിച്ചിരുന്നുവെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു. ബിജെപി മധ്യമേഖല പ്രസിഡന്‍റ് ഹരിയുമായാണ് സംസാരിച്ചത്. റബ്ബർ കർഷകരമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്നാണ് മാത്യു സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam