സിപിഐക്ക് എതിരെ പരാതി നല്‍കാന്‍ ജോസ് കെ മാണി; റിപ്പോര്‍ട്ടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ

By Web TeamFirst Published Sep 15, 2021, 9:07 AM IST
Highlights

എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് കേരള കോണ്‍ഗ്രസിന്‍റെ പരാതി.

കോട്ടയം: സിപിഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് പരാതി ഉന്നയിച്ചു. ഇതുസംബന്ധിച്ച് കേരള കോണ്‍​ഗ്രസ് സിപിഎമ്മിന് പരാതി നല്‍കും. മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നാണ് സിപിഐയുടെ പേടി. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ല.  സിപിഐയുടെ അവലോകന റിപ്പോര്‍ട്ട് അനാവശ്യ വിവാദം ഉണ്ടാക്കാനാണെന്നും കേരള കോണ്‍​ഗ്രസ് ആരോപിച്ചു. 

 

എന്നാല്‍ കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളിലുറച്ച് നിൽക്കുകയാണ് സിപിഐ. പാർട്ടി ചർച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. കേരള കോൺഗ്രസിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അവലോകന റിപ്പോർട്ടിൽ യാതൊരു മാറ്റവും വരുത്തില്ല. എൽഡിഎഫിൽ ചർച്ച വന്നാൽ അപ്പോൾ നിലപാട് പറയുമെന്നും സിപിഐ വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!