ന്യൂനപക്ഷ സ്കോളർഷിപ്പ്: വിധി നടപ്പാക്കണമെന്ന് കേരളാ കോൺഗ്രസ് എം

By Web TeamFirst Published Jun 4, 2021, 7:39 PM IST
Highlights

വിധി നടപ്പാക്കുമ്പോൾ ആനുകൂല്യം നഷ്ടപ്പെടുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാണക്കണമെന്ന് കേരളാ കോൺഗ്രസ് എം ജനസംഖ്യനുപാതികമായും തുല്യമായും സ്കോളർഷിപ്പ് നൽകണം. വിധി നടപ്പാക്കുമ്പോൾ ആനുകൂല്യം നഷ്ടപ്പെടുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിനെയും കേരളാ കോൺഗ്രസ് നിലപാടറിയിച്ചു.  
ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദം: വിഷയം പഠിക്കാൻ വിദഗ്ദ്ധ സമിതി വേണമെന്ന് സർവകക്ഷി യോഗം.

ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് സർവകക്ഷി യോഗത്തിൽ ധാരണയായി. നിലവിൽ സ്കോളർഷിപ്പ് ആനുകൂല്യം കിട്ടുന്നവർക്ക്  അത് നഷ്ടമാകരുതെന്ന് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും മുസ്ലീം ലീഗും യോഗത്തിൽ ആവശ്യപ്പെട്ടു. തീരുമാനം  വൈകരുത്. സാമുദായിക ഐക്യം ദുർബലപ്പെടുന്ന ഒരു നടപടിയും പാടില്ലെന്നും പാർട്ടികൾ ആവശ്യപ്പെട്ടു. 

click me!