പൊട്ടിത്തെറി ഒഴിവാക്കാൻ അവസാന അടവ്; കേരള കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക്

By Web TeamFirst Published Jul 12, 2021, 10:13 PM IST
Highlights

പാർട്ടിക്കുളളിൽ നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു പരിഹാരിച്ചെന്നും ജോസഫ് അവകാശപ്പെട്ടു. 

തൊടപുഴ: കേരള കോൺഗ്രസിലെ പൊട്ടിത്തെറി പരിഹരിക്കാൻ സംഘടന തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കുമെന്നു പി ജെ ജോസഫ് അറിയിച്ചു. പാർട്ടിക്കുളളിൽ നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു പരിഹാരിച്ചെന്നും ജോസഫ് അവകാശപ്പെട്ടു. 

പിളർപ്പ് ഒഴിവാക്കാനാണ് പി ജെ ജോസഫിന്റെ വീട്ടിൽ നടന്ന യോഗത്തിൽ ശ്രമം നടന്നത്. മോൻസ് ജോസഫിനും ജോയ് എബ്രഹാമിനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നൽകിയതിനെതിരെ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർക്ക് അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ ഫ്രാൻസിസ് ജോർജ് പരസ്യ പ്രതികരണം നടത്തിയിരുന്നു. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും, മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മറുഭാഗവും ചേരി തിരിഞ്ഞു. ഇതോടെയാണ് പ്രശ്നം പരിഹരിക്കാൻ പി ജെ ജോസഫ് തന്നെ ഇടപെട്ടത്. 

നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി താത്കാലികമാണെന്നും പാർട്ടി നിർദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്നും ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!