'ഇടുക്കി സീറ്റ് വിട്ടുകൊടുക്കില്ല', കേരള കോണ്‍ഗ്രസിൽ ഭിന്നത, യോഗം ചേർന്ന് ഒരു വിഭാഗം

Published : Mar 16, 2026, 04:33 PM IST
kerala congress rift over idukki seat leaders meet

Synopsis

ഇടുക്കി സീറ്റുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ ഭിന്നത. കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഇടുക്കിയിൽ യോഗം ചേരുന്നു. ഉന്നതാധികാര സമിതി അംഗം തോമസ് പെരുമനയുടെ നേതൃത്വത്തിൽ ആണ് യോഗം നടന്നത്

ഇടുക്കി: ഇടുക്കി സീറ്റുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ ഭിന്നത. കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഇടുക്കിയിൽ യോഗം ചേരുന്നു. ഉന്നതാധികാര സമിതി അംഗം തോമസ് പെരുമനയുടെ നേതൃത്വത്തിൽ ആണ് യോഗം. സീറ്റ്‌ വിട്ടു കൊടുക്കാൻ ആകില്ലെന്നാണ് ഇവരുടെ നിലപാട്. മാത്രമല്ല വിട്ടു കൊടുത്താൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും എന്ന് മുന്നറിയിപ്പും നൽകുന്നുണ്ട്. കൂടാതെ നേതാക്കളടങ്ങുന്ന 10 പേർ പി ജെ ജോസഫിനെ കാണും എന്നാണ് വിവരം. ഇടുക്കി സീറ്റ്‌ വിട്ടു കൊടുക്കരുത് എന്ന് ആവശ്യപ്പെടാനാണ് കൂടിക്കാഴ്ച. ജയ സാധ്യത ഇല്ലെങ്കിൽ ചെയർമാൻ മത്സരിക്കണം എന്ന ആവശ്യവും മുന്നോട്ടുവെക്കും എന്നാണ് വിവരം. സീറ്റ്‌ ഏറ്റെടുക്കണം എന്ന യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ പ്രസ്താവന അപക്വമാണെന്നും കേരള കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിച്ചു.

ഇടുക്കിയിൽ കാലങ്ങളായി രണ്ട് സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഒരു സീറ്റ് ഇടുക്കിയും മറ്റൊന്ന് തൊടുപുഴയും. ഇടുക്കി സീറ്റിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണം എന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വം പിജെ ജോസഫിനെ അറിയിക്കുകയും ചർച്ചകൾ നടന്നതുമാണ്. എന്നാല്‍ ഇടുക്കി സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നാണ് കേരള കോണ്‍ഗ്രസിലെ ചില നേതാക്കൾ പറയുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കല്യാണത്തിന് നാളുകൾ മാത്രം, അപ്പോഴാണ് ആ ഫോൺ, കരഞ്ഞും പ്രതീക്ഷയോടും ജസ്നക്കൊപ്പം നിന്ന മനുഷ്യനെ കണ്ടു'; വി കെ സനോജിനെക്കുറിച്ച് കുറിപ്പ്
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ നടപടി: അയോഗ്യത നിലനിൽക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ, ഹൈക്കോടതിയിൽ അപ്പീൽ നൽകി