ജനതാ കർഫ്യു: നാളെ സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഷോപ്പുകളും ബിയർ പാർലറുകളും തുറക്കില്ല

Web Desk   | Asianet News
Published : Mar 21, 2020, 04:17 PM ISTUpdated : Mar 21, 2020, 04:20 PM IST
ജനതാ കർഫ്യു: നാളെ സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഷോപ്പുകളും ബിയർ പാർലറുകളും തുറക്കില്ല

Synopsis

നാളെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടും. ബാറുകൾ - ബിയർ പാർലറുകൾ , ബെവ് കോ ഔട്ട് ലെറ്റുകൾ എന്നിവ അടച്ചിടാൻ എക്സൈസ് കമ്മീഷണറാണ് ഉത്തരവിട്ടത്

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജനതാ കർഫ്യുവിനോട് അനുബന്ധിച്ച് മദ്യശാലകളും തുറക്കില്ല. നാളെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടും. ബാറുകൾ - ബിയർ പാർലറുകൾ , ബെവ് കോ ഔട്ട് ലെറ്റുകൾ എന്നിവ അടച്ചിടാൻ എക്സൈസ് കമ്മീഷണറാണ് ഉത്തരവിട്ടത്. 

നാളെ മാത്രമാണ് ഉത്തരവ് ബാധകം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എക്സൈസ് കമ്മിഷണർ അറിയിച്ചു.

നാളെ മുതൽ സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പില്ല. മാർച്ച് 31 വരെയുള്ള നറുക്കെടുപ്പ് നിർത്തിവച്ച് സർക്കാർ ഉത്തരവിട്ടു. കൊവിഡ് 19 വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഏതാനും ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. ഇന്ന് മുതൽ ഈ മാസം 31 വരെ ഭാഗ്യക്കുറികളുടെ വിൽപ്പന പൂർണ്ണമായും നിർത്തിവച്ചു.

മാർച്ച് 22 മുതൽ 31 വരെ നറുക്കെടുക്കേണ്ട പൗർണമി ആർഎൻ 435, വിൻവിൻ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎൻ 309, നിർമൽ എൻആർ 166, കാരുണ്യ കെആർ 441, പൗർണമി ആർഎൻ 436, വിൻവിൻ ഡബ്ല്യു 558, സ്ത്രീശക്തി എസ്എസ് 203, സമ്മർ ബമ്പർ ബിആർ 72 എന്നിവയുടെ നറുക്കെടുപ്പ് ഏപ്രിൽ അഞ്ച് മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നടത്തും. ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള എല്ലാ ഭാഗ്യക്കുറികളും റദ്ദാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം; ജീവനക്കാരുടെ മൊഴി തള്ളി ഭാര്യ ജാസ്മിന്‍
'ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ട, സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കും'; പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി