കേരളത്തിൽ കൊവിഡ് വന്നു പോയവർ ദേശീയ ശരാശരിയെക്കാൾ കുറവ്; സീറോ സർവേ ഫലം

Web Desk   | Asianet News
Published : Feb 06, 2021, 07:34 PM ISTUpdated : Feb 06, 2021, 07:44 PM IST
കേരളത്തിൽ കൊവിഡ് വന്നു പോയവർ ദേശീയ ശരാശരിയെക്കാൾ കുറവ്; സീറോ സർവേ ഫലം

Synopsis

11.6ശതമാനം പേർക്ക് മാത്രമാണ് രോഗം വന്നുപോയതെന്നും ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോർട്ടിൽ പറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വന്നു പോയവരുടെ തോത് ദേശീയശരാശരിയെക്കാൾ കുറവാണെന്ന് സിറോ സർവേ ഫലം. 11.6ശതമാനം പേർക്ക് മാത്രമാണ് രോഗം വന്നുപോയതെന്നും ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോർട്ടിൽ പറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കൊവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐ.സി.എം.ആര്‍. സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 2020 മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് കൊവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണ്. ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ രോ​ഗം വന്നു പോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരിലാണ് കൊവിഡ് വന്നുപോയതായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം നടത്തിയ പരിശോധനകള്‍, കോണ്ടാക്ട് ട്രെയിസിംഗ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ തുടങ്ങിയ മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കൊവിഡ് വന്നു പോയവരുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതിലാണ് 11.6 ശതമാനം പേരിലാണ് രോഗം വന്നുപോയതായി കണ്ടെത്തിയത്. മേയില്‍ നടന്ന ഒന്നാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.33 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നടന്ന രണ്ടാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.8 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു