കൊവിഡ് പ്രതിരോധത്തിൽ പ്രധാനചുമതല ഇന്ന് മുതൽ പൊലീസിന്

By Web TeamFirst Published Aug 4, 2020, 7:15 AM IST
Highlights

കൊവിഡ് ബാധിച്ചവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിനായിരിക്കും ചുമതല

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ പ്രധാനചുമതലകള്‍ ഇന്ന് മുതൽ പൊലീസിന്. കണ്ടെയിന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങളും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും അടക്കം ചുമതലകള്‍ ഇന്ന് മുതൽ പൊലീസ് വഹിക്കും. കൊവിഡ് ബാധിച്ചവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിനായിരിക്കും ചുമതല. കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ഡിജിപി അറിയിച്ചു.

ഇതിനായി മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിനെ നിയോഗിക്കും. മറ്റ് പ്രദേശങ്ങളില്‍ വാഹനപരിശോധനയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിക്കും. പച്ചക്കറി, മത്സ്യ ചന്തകള്‍, വിവാഹവീടുകള്‍, മരണവീടുകള്‍, ബസ് സ്റ്റാന്‍റ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഒരു തരത്തിലും ആൾക്കൂട്ടം അനുവദിക്കില്ല. നിർദ്ദേശങ്ങൾ നടപ്പാക്കാനായി ഉന്നത പോലീസുദ്യോഗസ്ഥർക്ക് ജില്ലകളുടെ ചുമതല നൽകിയിട്ടുണ്ട്. 

click me!