ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

Web Desk   | stockphoto
Published : Aug 04, 2020, 07:03 AM ISTUpdated : Aug 04, 2020, 07:07 AM IST
ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

Synopsis

ഹ​രി​യോം കു​നാ​ൽ മ​രി​ച്ച നി​ല​യി​ലും ബാ​ക്കി ര​ണ്ടു പേ​ർ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.

വാ​ള​യാ​ർ: പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡി​ലെ പ​ലാ​മു ജി​ല്ല​യി​ലെ പി​എ​സ് പാ​ണ്ഡു സ്വ​ദേ​ശി​ക​ളാ​യ ക​നാ​യി വി​ശ്വ​ക​ർ​മ (21), അ​ര​വി​ന്ദ് കു​മാ​ർ (23), ഹ​രി​യോം കു​നാ​ൽ (29) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30ന് ​ക​ഞ്ചി​ക്കോ​ട് ഐ​ഐ​ടി​ക്കു സ​മീ​പ​മു​ള്ള ട്രാ​ക്കി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ഹ​രി​യോം കു​നാ​ൽ മ​രി​ച്ച നി​ല​യി​ലും ബാ​ക്കി ര​ണ്ടു പേ​ർ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് അ​ക്ര​മാ​സ​ക്ത​രാ​യ സു​ഹൃ​ത്തു​ക്ക​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ചു. 

ആ​ക്ര​മ​ണ​ത്തി​ൽ ആ​റു സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ആം​ബു​ല​ൻ​സും തൊ​ഴി​ലാ​ളി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും
പൂത്ത ബ്രഡും റസ്കുമടക്കം കൂട്ടത്തോടെ വാങ്ങിക്കൂട്ടിയപ്പോൾ ഈ ചതി പ്രതീക്ഷിച്ചില്ല, പയ്യോളിയിൽ ഉണ്ടാക്കി വിറ്റത് കട്ലറ്റ്, ഷെറിൻ ഫുഡ് പൂട്ടിച്ചു