ഡാറ്റ ചോര്‍ത്തൽ വിവാദം: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തേടിയത് കെ സ്മാര്‍ട്ടിലുള്ളവരുടെ വിവരങ്ങള്‍; ആവശ്യപ്പെട്ടത് പേരും വയസും ഫോൺ നമ്പറും

Published : Feb 25, 2026, 11:47 AM ISTUpdated : Feb 25, 2026, 11:55 AM IST
Data Leak row

Synopsis

ഡാറ്റ ചോർച്ച വിവാദത്തിൽ വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി കത്തയച്ചത് ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർക്ക്. പേര്, വയസ്, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങളാണ് തേടിയതെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്

തിരുവനന്തപുരം: ഡാറ്റ ചോർത്തൽ വിവാദത്തിൽ കൂടുതൽ വ്യക്തത നൽകുന്ന വിവരങ്ങൾ പുറത്ത്. കെ-സ്‌മാർട്ടിലുള്ളവരുടെ വിവരങ്ങൾ തേടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി കത്തയച്ചിരിക്കുന്നത്. ഇൻഫർമേഷൻ കേരള മിഷൻ ചീഫ് ഡയറക്ടർക്കാണ് കത്തയച്ചത്. കെ-സ്‌മാർട്ടിൽ രജിസ്റ്റർ ചെയ്തവരുടെ പേര്, വയസ്, വാർഡ്, ഫോൺ നമ്പർ അടക്കം വിവരങ്ങൾ തേടിയാണ് കത്ത് അയച്ചത്. കെ-സ്‌മാർട്ടിന് കീഴിലെ 936 സേവനങ്ങളിലായി രജിസ്റ്റർ ചെയ്‌തവരുടെ വിവരങ്ങളാണ് തേടിയത്. ഐടി വകുപ്പിനും ഇൻഫർമേഷൻ കേരള മിഷനുമാണ് സര്‍ക്കാരിന്‍റെ ഐടി സേവനങ്ങളുടെ മേൽനോട്ടമുള്ളത്.

നേരത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങളുള്ള സ്‌പാർക് സോഫ്റ്റ്‌വെയറിൽ നിന്നാണ് ഡാറ്റ ചോർത്തിയതെന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ ഇതിനേക്കാൾ വളരെയേറെ വ്യാപ്തിയുള്ള അതീവ ഗുരുതരമായ ഡാറ്റ ചോർത്തലാണ് നടന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കെ-സ്മാർട്ടിലെ വിവിധ സേവനങ്ങളിലായി രജിസ്റ്റർ ചെയ്ത ഒരു കോടിയോളം പേരുടെ വിവരങ്ങളാണ് ഇൻഫർമേഷൻ കേരള മിഷൻ്റെ പക്കലുള്ളത്. ഈ വിവരങ്ങൾ ചോർത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശങ്ങൾ അയച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സാധൂകരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ ഡാറ്റ ചോർത്തൽ നടന്നതെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിൽ ചോർത്തൽ നടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയായി നിയോഗിക്കപ്പെട്ട ശ്രീറാം സാംബശിവ റാവുവാണ് കത്തയച്ചതെന്നും വെളിപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാൻഡ് നീട്ടി; കെ എസ് ബൈജു നാളെ സ്വാഭാവിക ജാമ്യ ഹർജി നൽകും
അസിം പ്രേംജി സര്‍വകലാശാലയിലെ എബിവിപി സംഘര്‍ഷം; 21 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്