സംസ്ഥാന സർക്കാർ പൂർണ പരാജയം, കൊവിഡിന് ശേഷം മരണങ്ങൾ ഇരട്ടിയായി: വിഡി സതീശൻ

Published : Jul 07, 2023, 04:40 PM IST
സംസ്ഥാന സർക്കാർ പൂർണ പരാജയം, കൊവിഡിന് ശേഷം മരണങ്ങൾ ഇരട്ടിയായി: വിഡി സതീശൻ

Synopsis

അപകീർത്തി കേസിലെ രാഹുൽ ഗാന്ധിക്കെതിരായ വിധി യുക്തി ഹീനവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ ജയിലിലടക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം

തിരുവനന്തപുരം: കാലവർഷക്കെടുതി തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പനിക്കണക്ക് പോലും സംസ്ഥാന ആരോഗ്യവകുപ്പ് കൃത്യമായി നൽകുന്നില്ല. കൊവിഡിന് ശേഷം സംസ്ഥാനത്ത് മരണങ്ങൾ ഇരട്ടിയായി. ആരോഗ്യവകുപ്പ് പഠനം നടത്തുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

അപകീർത്തി കേസിലെ രാഹുൽ ഗാന്ധിക്കെതിരായ വിധി യുക്തി ഹീനവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ ജയിലിലടക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. സവർക്കറുടെ കൊച്ചുമകനോ മോദിയുടെ അമ്മായിയുടെ മകനോ കേസു കൊടുത്തിട്ടുണ്ട് എന്നതിന് കോടതി വിധിക്ക് സ്‌റ്റേ നൽകുന്നതിൽ എന്തു പ്രസക്തിയാണുള്ളത്? പൊതുപ്രവർത്തകരുടെ പേരിൽ ധാരാളം കേസുകളുണ്ടാവും, അതൊന്നും വിധിക്ക് സ്റ്റേ നൽകുന്നതിന് തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി