
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയ ചർച്ചകളിലേക്ക് കടന്ന് എക്സൈസ് വകുപ്പ്. ഒന്നാം തിയതി ഡ്രൈ ഡേ ഒഴിവാക്കണമന്ന് നിർദേശമടക്കമാണ് സർക്കാരിന് മുന്നിലുള്ളത്. ഇന്നലെ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുമായി മന്ത്രി എം ബി രാജേഷ് ഇക്കാര്യത്തിൽ ചർച്ച നടത്തി. ഡ്രൈ ഡേ ഒഴിവാക്കിയാൽ കൂടുതൽ വരുമാനം ഉണ്ടാകുമെന്നാണ് നികുതി സെക്രട്ടറി യോഗത്തിൽ ഉന്നയിച്ച അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ ബാർ- ഡിസ്‍ലറി ഉടമകളുമായി മന്ത്രി ചർച്ച നടത്തും. ജൂൺ 10, 11 തിയതികളിലാകും ബാർ- ഡിസ്‍ലറി ഉടമകളുമായുള്ള മന്ത്രിയുടെ ചർച്ചയെന്നാണ് വിവരം.
അതേസമയം സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള 'ഡ്രൈ ഡേ' മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയാണ് എക്സൈസ് വകുപ്പിനോട് ശുപാര്‍ശ ചെയ്തത്. തിങ്കളാഴ്ച ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം ശക്തമായത്. എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വില കുറഞ്ഞ- വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam