
തിരുവനന്തപുരം: ക്രിസ്തുമസ് നവവത്സര കാലത്ത് ആൽക്കഹോൾ അംശമില്ലാത്ത വൈൻ നിര്‍മ്മാണത്തിന് വിലക്കില്ലെന്ന് എക്സൈസ്. ലഹരിയുള്ള വൈൻ വ്യാജമായി ഉൽപ്പാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തിൽ വിപണനം ചെയ്യുന്നവര്‍ക്കെതിരെയാണ് പരിശോധനയെന്നാണ് സര്‍ക്കുലറില്‍ പറയുന്നതെന്നും എക്സൈസ് കമ്മിഷണര്‍.
ആൽക്കഹോൾ സാന്നിധ്യമില്ലാത്ത വൈൻ കൂടി ഈ പരിധിയിൽ വരുമെന്നത് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണെന്ന് അദ്ദേഹം പറഞ്ഞു. ആൽക്കഹോൾ സാന്നിധ്യമില്ലാത്ത വൈൻ നിര്‍മ്മാണം സംബന്ധിച്ച് പരിശോധനകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ആൽക്കഹോൾ ഇല്ലാത്ത വൈൻ എന്ന വ്യാജേന ആൽക്കഹോൾ കലര്‍ന്ന വൈൻ, എക്സൈസ് വകുപ്പിന്റെ കണ്ണുവെട്ടിച്ച് വാണിജ്യാടിസ്ഥാനത്തിൽ നിര്‍മ്മിക്കുന്നത് തടയാൻ നിരീക്ഷണം വേണമെന്നാണ് സര്‍ക്കുലറിൽ പറഞ്ഞത്. ഇത്തരത്തിലുള്ള വ്യാജവൈൻ നിര്‍മ്മാണം അപകടമുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും എക്സൈസ് കമ്മിഷണര്‍ വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam