മൂന്ന് മാസം ഒളിച്ചുകളിച്ചു, ഒടുവിൽ ഇത്രയും വൈകി സെപ്റ്റംബറിൽ കേരളത്തിൽ മഴ സജീവമാകുന്നു; എന്താണ് കാരണം

Published : Sep 03, 2023, 08:06 AM ISTUpdated : Sep 03, 2023, 09:19 AM IST
മൂന്ന് മാസം ഒളിച്ചുകളിച്ചു, ഒടുവിൽ ഇത്രയും വൈകി സെപ്റ്റംബറിൽ കേരളത്തിൽ മഴ സജീവമാകുന്നു; എന്താണ് കാരണം

Synopsis

സെപ്റ്റംബറിൽ 94-96 ശതമാനം മഴയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ തലവൻ മൃത്യുഞ്‌ജയ്‌ മൊഹാപാത്ര അറിയിച്ചു. 

തിരുവനന്തപുരം: രൂക്ഷമായ മഴക്കുറവിന് ശേഷം കാലവർഷത്തിന്റെ അവസാന സമയത്ത് കേരളത്തിൽ മഴ സജീവമാകുന്ന ലക്ഷണമാണ് കാണുന്നത്.  100 വർഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓ​ഗസ്റ്റ് മാസമാണ് കടന്നുപോയത്. എന്നാൽ, സെപ്റ്റംബർ തുടക്കത്തിൽ തന്നെ മോശമല്ലാത്ത രീതിയിൽ മഴ ലഭിച്ചു തുടങ്ങി. വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്താണ് വളരെപ്പെട്ടെന്ന് കേരളത്തിലുണ്ടായ മഴക്കാലത്തിന് പിന്നിലെ കാരണം. ബം​ഗാൾ ഉൾക്കടലിലുണ്ടായ ചക്രവാതച്ചുഴിയാണ് കാലാവസ്ഥ അനുകൂലമാക്കിയ പ്രധാന ഘടകം. ഈ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്നതിന്റെ മുന്നോടിയായി അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റം കേരളത്തിലെ മഴക്ക് പ്രധാന കാരണമായി.

നിലവിൽ മധ്യ, തെക്കൻ കേരളത്തിലാണ് ഭേദപ്പെട്ട മഴ ലഭിക്കുന്നത്. ന്യൂനമർദ്ദത്തിന്റെ രൂപീകരണത്തിനനുസരിച്ച് വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ ( IOD-ഐഒഡി ) പ്രതിഭാസം അനുകൂലമാകുന്നതും മഴക്ക് കാരണമാണ്. കഴിഞ്ഞ പത്തിലേറെ ദിവസമായി ഐഒഡി സൂചികയിൽ അനുകൂലമായ മാറ്റമാണ് കാണിക്കുന്നത്. അതോടൊപ്പം കാലവർഷത്തിലും നിർജീവമായിരുന്ന അറബിക്കടലും ബംഗാൾ ഉൾക്കടലും സജീവമാകാൻ തുടങ്ങുന്നതും അനുകൂല ഘടകമാണ്. ആഗോള മഴപ്പാത്തി (MJO) പ്രതിഭാസവും വരും ശക്തിയാകുമെന്നും ദ്രുത​ഗതിയിലുള്ള മാറ്റത്തിന് കാരണങ്ങളില്ലെങ്കിൽ സെപ്റ്റംബറിൽ ഭേദപ്പെട്ട മഴ ലഭിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. 

2 ചക്രവാതച്ചുഴികള്‍; അതിശക്തമായ മഴ വരുന്നു! ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്

ഇത്തവണ കഴിഞ്ഞുപോകുന്നത് 100 വർഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓ​ഗസ്റ്റ് മാസമായിരുന്നു.  സാധാരണ ലഭിക്കുന്നതിനെനേക്കാൾ 30 മുതൽ 33 ശതമാനം കുറഞ്ഞ മഴയാണ് ഓ​ഗസ്റ്റിൽ രാജ്യത്താകമാനം ലഭിച്ചത്. ജൂൺ മുതൽ ഓ​ഗസ്റ്റ് വരെയുള്ള മാസങ്ങളിലെ മഴയിലും വളരെക്കുറവുണ്ടായി. എൽനിനോ പ്രതിഭാസമാണ് ഇത്രയും മഴക്കുറവിന് കാരണം. അതോടൊപ്പം ജൂണിന്റെ തുടക്കത്തിൽ തന്നെ വീശിയടിച്ച ബിപർജോയ് ചുഴലിക്കാറ്റും കാലവർഷത്തെ പ്രതികൂലമായി ബാധിച്ചു.

സെപ്‌റ്റംബർ മൂന്നാംവാരം വരെയാണ്‌ തെക്കുപടിഞ്ഞാറൻ മൺസൂൺ സമയം. സെപ്റ്റംബറിൽ പ്രതീക്ഷിത മഴ ലഭിച്ചാൽ തന്നെ നിലവിലെ കുറവ്‌ പരിഹരിക്കാൻ കഴിയില്ലെന്നാണ് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നത്. സെപ്റ്റംബറിൽ 94-96 ശതമാനം മഴയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ തലവൻ മൃത്യുഞ്‌ജയ്‌ മൊഹാപാത്ര അറിയിച്ചു. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം