കേരളത്തിന് ന്യായമായ പരിഗണന കിട്ടിയില്ല, സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരമെന്ന് കെഎന്‍ബാലഗോപാല്‍

Published : Feb 01, 2025, 02:27 PM IST
കേരളത്തിന് ന്യായമായ പരിഗണന  കിട്ടിയില്ല, സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരമെന്ന് കെഎന്‍ബാലഗോപാല്‍

Synopsis

വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരം, പ്രതിഷേധം ഉണ്ടെന്ന് ധനമന്ത്രി

തിരുവനന്തപുരം: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍ പറഞ്ഞു.സംസ്ഥാന സർക്കാരുകളോട് കേന്ദ്രത്തിന് തുല്യ നീതി ഇല്ല.കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ല.വയനാടിന് പാക്കേജ് ഒന്നും പറഞ്ഞില്ല.വിഴിഞ്ഞത്തെ പറ്റി ഒന്നു പറഞ്ഞില്ല.വിഴിഞ്ഞത്തിന് വേണ്ടി വകയിരുത്തലും ഇല്ല.സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണ്.പക്ഷെ  കിട്ടിയത് 33000 കോടി മാത്രമാണ്.

സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരം ഉണ്ട്.കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല.വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരമാണ്.,ഇതില്‍ പ്രതിഷേധം ഉണ്ട്.കാർഷിക മേഖലക്ക് വലിയ തിരിച്ചടിയാണ്.ന്യായവില ഉറപ്പിക്കാൻ പോലും സംവിധാനം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത