ബജറ്റ് ചർച്ചയ്ക്ക് ഇന്ന് ധനമന്ത്രിയുടെ മറുപടി; വാക്സിൻ ചലഞ്ച് പണത്തിന്‍റെ കാര്യത്തിലും തീരുമാനം വന്നേക്കും

By Web TeamFirst Published Jun 9, 2021, 2:39 AM IST
Highlights

വാക്സിൻ ചലഞ്ചിലെ പണം ഉപയോഗിക്കുന്ന കാര്യത്തിലും ധനമന്ത്രി വിശദീകരണം നൽകും. ലോക്ക് ഡൗൺ സാഹചര്യത്തിൽ സഹായം വേണമെന്ന് കൂടുതൽ കോണുകളിൽ നിന്ന് ആവശ്യമുയർന്നതും ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗവും ഇന്നത്തെ നടപടിക്രമങ്ങളിൽ പ്രധാനമാണ്.

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്ന് ധനമന്ത്രി മറുപടി പറയും. ജൂണ്‍ നാലിന് അവതരിപ്പിച്ച ബജറ്റിൻ മേൽ മൂന്ന് ദിവസത്തെ ചർച്ചകകൾക്കൊടുവിലാണ് ധനമന്ത്രി മറുപടി പറയാനെത്തുന്നത്. രണ്ടാം കൊവിഡ് പാക്കേജിൽ, പ്രഖ്യാപിച്ച പണം നീക്കിവെച്ചില്ലെന്ന പ്രതിപക്ഷ ആക്ഷേപത്തിനും കെ എൻ ബാലഗോപാലിന്‍റെ മറുപടി പ്രതീക്ഷിക്കാം. ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കാനുള്ള 8900 കോടി രൂപയുടെ കാര്യത്തിലെ അവ്യക്തതകളും നീക്കും.

വാക്സിൻ ചലഞ്ചിലെ പണം ഉപയോഗിക്കുന്ന കാര്യത്തിലും ധനമന്ത്രി വിശദീകരണം നൽകും. ലോക്ക് ഡൗൺ സാഹചര്യത്തിൽ സഹായം വേണമെന്ന് കൂടുതൽ കോണുകളിൽ നിന്ന് ആവശ്യമുയർന്നതും ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗവും ഇന്നത്തെ നടപടിക്രമങ്ങളിൽ പ്രധാനമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!