
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നത് വൈകും. ഇത് സംബന്ധിച്ച് സംസ്ഥാന ധന വകുപ്പ് ഉത്തരവ് ഇറക്കി. കുടിശ്ശിക തുകയുടെ ആദ്യ ഗഡു ഏപ്രിൽ ഒന്നിന് ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ ലയിപ്പിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തീരുമാനം നീട്ടി വെയ്ക്കുന്നതായി ധനവകുപ്പ് ഉത്തരവിറക്കി. ശമ്പള പരിഷ്കരണ കുടിശ്ശിക നാല് ഗഡുക്കളായി പിഎഫിൽ ലയിപ്പിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam