കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ

By Web TeamFirst Published Aug 4, 2019, 5:15 PM IST
Highlights

രാജ്യത്ത് ഇതുവരെ ഏഴ് മുലപ്പാൽ ബാങ്കുകളാണ് ഉള്ളത്. കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്കാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്നത്. 

എറണാകുളം: കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ റോട്ടറി ക്ലബ്ബാണ് നെക്ടർ ഓഫ് ലൈഫ് പദ്ധതി തുടങ്ങുന്നത്. ഇതിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിർവ്വഹിച്ചു. പദ്ധതിയുടെ ലോഗോയും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രകാശനം ചെയ്തു.

അമ്മമാരുടെ മുലപ്പാൽ ശേഖരിച്ച്, ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുന്നതാണ് മുലപ്പാൽ ബാങ്കുകൾ. പ്രസവത്തോടെ അമ്മ മരിച്ച ശിശുക്കൾക്കും, മാസം തികയാതെ പിറന്ന കുഞ്ഞുങ്ങൾക്കും, ചികിത്സയിലുള്ള കുട്ടികൾക്കും ഇത് വഴി മുലപ്പാൽ നൽകാനാകും.

രാജ്യത്ത് ഇതുവരെ ഏഴ് മുലപ്പാൽ ബാങ്കുകളാണ് ഉള്ളത്.  കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്കാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്നത്. പ്രസവ സമയത്തും വാക്സിനേഷനായി വരുമ്പോഴും അമ്മമാരിൽ നിന്ന് മുലപ്പാൽ ശേഖരിക്കും. ഇത്തരത്തിൽ ശേഖരിച്ച മുലപ്പാൽ പാസ്ചറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി വരെ തണുപ്പിച്ച് സൂക്ഷിക്കും. ആറ് മാസം വരെ പാൽ കേടാകില്ല. വൈകാതെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും ഈ പദ്ധതി നടപ്പിലാക്കും.

click me!