മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്; ഇന്നും നാളെയും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പോകരുത്

Published : Apr 29, 2023, 03:39 PM ISTUpdated : Apr 29, 2023, 03:41 PM IST
മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്; ഇന്നും നാളെയും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പോകരുത്

Synopsis

ചില അവസരങ്ങളിൽ 55  കിലോമീറ്റർ വരെയും ശക്തമായ കാറ്റ് വീശും. ഇവിടങ്ങളിൽ മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മത്സ്യതൊഴിലാളി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരള, കർണാടക, ലക്ഷദ്വീപ്  തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടൽ, കേരള കർണാടക തീരം, ലക്ഷദ്വീപ് , മാലി ദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55  കിലോമീറ്റർ വരെയും  വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പ്രത്യേക ജാഗ്രതാ നിർദേശം

ഇന്നും നാളെയും (29-04 -2023, 30-04 -2023 തീയതികളിൽ) തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ , തെക്കൻ തമിഴ്‌നാട് അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരം എന്നീ  പ്രദേശങ്ങളിൽ   മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55  കിലോമീറ്റർ വരെയും ശക്തമായ കാറ്റ് വീശും. ഇവിടങ്ങളിൽ മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. അതിനാൽ മേല്‍പ്പറഞ്ഞ തിയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Read More: കനത്ത ചൂട്; ദൈവത്തെ പ്രസാദിപ്പിച്ച് മഴ ലഭിക്കാൻ തവളകളുടെ വിവാഹം നടത്തി നാട്ടുകാർ

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു