
കാക്കനാട്: പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളായ മഹേഷ് പൊലീസിന് മുന്‍പാകെ കീഴടങ്ങി. പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ മഹേഷും ക്ലർക്കായ വിഷ്ണു പ്രസാദും ചേർന്നാണ് ഗൂഢാലോചാന നടത്തിയത്. കേസിൽ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം നേതാവ് എൻ.എൻ.നിധിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
തട്ടിപ്പിൽ കൂടുതൽ സി പി എം നേതാക്കളുടെ പങ്ക് പുറത്ത് വന്നതിന് പിന്നാലെയാണ് കൊല്ലം സ്വദേശിയായ മഹേഷ് കീഴടങ്ങുന്നത്.ഇന്നലെ രാത്രി പത്ത് മണിക്ക് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതി കലക്ട്രേറ്റിലെ ക്ളർക്ക് വിഷ്ണുപ്രസാദിന്‍റെ അടുത്ത സുഹൃത്താണ് മഹേഷ്.
തൃക്കാക്കരയിൽ വിഷ്ണുവിന്‍റെ വീട്ടിൽ വാടകക് താമസിക്കുമ്പോഴാണ് ഇരുവരും അടുത്ത സുഹുത്തുക്കളാക്കുന്നത്. പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ ഇരുവരും ചേർന്നാണ് ഗുഡാലോചാന നടത്തുന്നതും. ഇതിനായി ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിക്കുന്ന ജോലി ഏൽപ്പിച്ചത് മഹേഷിനെ ആയിരുന്നു. മഹേഷ് ആണ് പ്രാദേശിക രാഷ്ട്രീയ നേതാക്കളെ സംഘടിപ്പിക്കുന്നതും.
വിഷ്ണുപ്രസാദ് കഴിഞ്ഞാൽ തട്ടിപ്പിലൂടെ കൂടുതൽ പണം സമ്പാദിചതും മഹേഷാണ്. വിഷ്ണുവിനെ പൊള്ളാച്ചിയിൽ കോഴിഫാം ബിസിനസ് തുടങ്ങാൻ പ്രേരിപ്പിച്ചതും മഹേഷാണെന്ന് അന്വേഷ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തൃക്കാക്കര സ്റ്റേഷനിലെ ലോക്കപ്പിൽ കഴിയുന്ന മഹേഷനെ രാവിലെ ജില്ലാ കൈം ബ്രാഞ്ച് കസ്റ്റഡിയിലെടുക്കും.
ഇതിനിടെ, കേസിലുൾപ്പെട്ട രണ്ടമത്തെ നേതാവിനെയും സ പി എം പുറത്താക്കി. ഇന്നലെ അറസ്റ്റിലായ തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റ അംഗം എൻ എൻ നിധിനെയാണ് പ്രാഥമിക അംഗതത്വത്തിൽ നിന്ന് പുറത്താക്കിയത്. പത്തര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ഇതേ ലോക്കൽ കമ്മിറ്റിയിലെ അംഗം എം എം അൻവറിനെ കഴിഞ്ഞ ആഴ്ച പുറത്താക്കിയിരുന്നു. അൻവർ ഒളിവിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam