മാത്യു കുഴൽനാടനെതിരെ കെ കൃഷ്ണൻകുട്ടി; 'പുറത്തുവിട്ട ശബ്ദസന്ദേശം തന്‍റേതല്ല, എഐ ആണോയെന്ന് സംശയം, നിയമ നടപടി സ്വീകരിക്കും'

Published : Apr 07, 2026, 10:33 AM IST
k krishnankutty mathew t thomas mathew kuzalnadan

Synopsis

 പ്രളയം മനുഷ്യനിര്‍മിതമാണെന്നും കരിമണൽ ലോബിക്കായി തോട്ടപ്പള്ളി സ്പിൽവെ തുറക്കാതിരിക്കാൻ മാത്യു ടി തോമസ് ഇടപെട്ടുവെന്നുമുള്ള മാത്യു കുഴൽനാടന്‍റെ ആരോപണം തള്ളി കെ കൃഷ്ണൻകുട്ടി. ശബ്ദസന്ദേശം തന്‍റേതല്ലെന്നും എഐ ആണോയെന്ന് സംശയുണ്ടെന്നും ഇന്ന് തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും കെ കൃഷ്ണൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

പാലക്കാട്: കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമാണെന്നും കരിമണൽ ലോബിക്കായി തോട്ടപ്പള്ളി സ്പിൽവെ തുറക്കാതിരിക്കാൻ മാത്യു ടി തോമസ് ഇടപെട്ടുവെന്നുമുള്ള മാത്യു കുഴൽനാടന്‍റെ ആരോപണം തള്ളി കെ കൃഷ്ണൻകുട്ടി. മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദസന്ദേശം തന്‍റേതല്ലെന്നും എഐ ആണോയെന്ന് സംശയുണ്ടെന്നും ഇന്ന് തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും കെ കൃഷ്ണൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മാത്യു ടി തോമസിന്‍റെ പേര് പരാമര്‍ശിച്ചുകൊണ്ട് കെ കൃഷ്ണൻകുട്ടിയുടേതെന്ന് പറയുന്ന ശബ്ദസന്ദേശമാണ് മാത്യു കുഴൽനാടൻ പുറത്തുവിട്ടത്. 

എന്നാൽ, ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നും മാത്യു ടി തോമസിനെ മോശക്കാരനാക്കാനാണ് ഇതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. പ്രളയം മനുഷ്യനിർമിതമെങ്കിൽ എന്തു കൊണ്ട് കുഴൽ നാടൻ സഭയിൽ ഉന്നയിച്ചില്ലെന്നും ഐഐടി നേരത്തെ അന്വേഷിച്ച വിഷയമാണെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. മാത്യു കുഴൽനാടനൊപ്പം വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്ത പ്രഭാത് തന്‍റെ സ്റ്റാഫംഗം ആയിരുന്നില്ലെന്നും കുഴൽനാടൻ പ്രഭാതിനെ ഉപയോഗിച്ച് ആരോപണം ഉന്നയിക്കുകയാണെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രഭാത് നിലവിൽ ജനതാദളിൽ ഇല്ല. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. ചില അനാവശ്യ കാര്യങ്ങൾ പ്രഭാത് ആവശ്യപ്പെട്ടു. 

കിട്ടാതായപ്പോൾ പാർട്ടിയോട് ഇടഞ്ഞു. കുഴൽ നാടൻ കൂടുതൽ തെളിവുകൾ പുറത്തു വിടട്ടെയെന്നും അത്തരം കാര്യങ്ങൾ ഭയപ്പെടുത്തുന്നില്ലെന്നും പ്രധാനമന്ത്രിയുടെ ഓഡിയോ വരെ വ്യാജമായി ഉണ്ടാക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കൃത്രിമമായി നിർമ്മിച്ച ഓഡിയോയാണിതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രളയം മനുഷ്യ നിര്‍മിതമാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കൊടുത്തതാണ്. മാത്യു കുഴൽനാടൻ ഇപ്പോള്‍ പറഞ്ഞത് താൻ നേരത്തെ പറഞ്ഞതാണെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.

 

ആരോപണം നിഷേധിച്ച് മാത്യു ടി തോമസ്

 

അതേസമയം, തനിക്കെതിരായ ആരോപണം മാത്യു ടി തോമസ് നിഷേധിച്ചു. ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കെ ഒരു അഴിമതിയും നടത്തിയിട്ടില്ല. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ തുറക്കാൻ വൈകിയിട്ടില്ല. കൃഷ്ണൻ കുട്ടി അങ്ങനെ പറയുമെന്ന് കരുതുന്നില്ല. എല്ലാം സഭയിൽ കൃത്യമായി അന്നേ വ്യക്തമാക്കിയത് ആണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

മാത്യു കുഴൽനാടന്‍റെ ആരോപണം

കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് ആദ്യ പിണറായി മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന മാത്യു ടി തോമസ് സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ സംസ്ഥാനത്തെ കുരുതി കൊടുത്തതാണെന്നുമാണ് മാത്യു കുഴൽ നാടന്‍റെ ആരോപണം. ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടു. മാത്യു ടി തോമസ് തോട്ടപ്പള്ളി സ്പിൽവേ, സമയത്ത് തുറക്കാത്തത് കരിമണൽ കമ്പനിക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരിൽ പ്രളയത്തിന് അടക്കം കാരണമായെന്നും ആരോപണം.

ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നാണ് മാത്യു കുഴൽനാടൻ ആരോപിക്കുന്നത്. തെളിവായി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയും മാത്യു കുഴൽനാടൻ വാർത്ത സമ്മേളനത്തില്‍ പുറത്തുവിട്ടു. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും മാത്യു ടി. തോമസിന് ഇതിൽ പങ്കുണ്ടെന്നും കൃഷ്ണൻകുട്ടി ശബ്ദരേഖയില്‍ പറയുന്നു. കരിമണൽ ഒലിച്ച് പോകാതിരിക്കാനാണ് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരിൽ പ്രളയത്തിന് അടക്കം കാരണമായി. തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടും അനുമതി കൊടുത്തില്ലെന്നും ശബ്ദരേഖയിൽ കൃഷ്ണൻ കുട്ടി പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരസ്യ പ്രചാരണം ഇന്ന് തീരും, കൊട്ടിക്കലാശം വൈകിട്ട്
'അച്ഛനുണ്ടായ അപകടത്തിൽ കുടുംബത്തിന് സംശയം, അന്വേഷണം വേണം'; കോൺ​ഗ്രസ് നേതാവ് പിഎ മാധവൻ്റെ വാഹനാപകടത്തിൽ പരാതി നൽകി മകൻ