
കൊച്ചി: എറണാകുളം ജില്ലയിലെ ചെറിയ കടമക്കുടിയിൽ പ്രളയത്തിൽ തകർന്ന മൂന്ന് വീടുകൾ ഇന്ത്യൻ നാവികസേന പുനർ നിർമ്മിച്ച് നൽകി. ഇതിന് പുറമെ പിഴല ദ്വീപിലേക്കുളള തകർന്ന പാലത്തിന് പകരം പുതിയ ഇരുമ്പ് പാലവും ചെറിയ കടമക്കുടിയിലെ എല്ലാ വീട്ടിലും സൗരോർജ്ജ സംവിധാനവും നാവികസേന സജ്ജീകരിക്കും.
ചെറിയ കടമക്കുടി പുളിയൽ പറമ്പിൽ വീട്ടിൽ പിപി ബിനു, പഷ്‌നി പറമ്പിൽ വീട്ടിൽ മറിയമ്മ, മഠത്തിൽപറമ്പിൽ വീട്ടിൽ ജോസഫ് എന്നിവർക്കാണ് ഇന്ത്യൻ നാവിക സേന പുതിയ വീടുകൾ നിർമ്മിച്ച് നൽകിയത്. ദക്ഷിണ നാവിക സേനയുടെ ഫ്ലാഗ് ഓഫീസര്ർ കമ്മാന്റിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്‌ലയാണ് താക്കോൽ ദാനം നിർവഹിച്ചത്.
മൂന്ന് വീട്ടിലും കിടപ്പുമുറികളും, അടുക്കളയും ഹാളും ഉണ്ട്. തറയിൽ വിട്രിഫൈഡ് ടൈലുകളാണ് പാകിയിരിക്കുന്നത്. എല്ലാ മുറികളിലും വൈദ്യുതി സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
മൂന്ന് വീടുകളും നിർമ്മിക്കാൻ ആകെ 28 ലക്ഷമാണ് നാവികസേന ചിലവഴിച്ചത്. മൂന്ന് വീട്ടുടമസ്ഥരുടെയും ആവശ്യങ്ങൾ കേട്ടറിഞ്ഞ ശേഷം അവരുടെ കൂടി നിർദ്ദേശങ്ങൾക്കനുസരിച്ചാണ് മൂന്ന് വീടുകളും നിർമ്മിച്ചത്. മൂന്ന് വീട്ടിലും കിടപ്പുമുറികളും, അടുക്കളയും ഹാളും ഉണ്ട്. തറയിൽ വിട്രിഫൈഡ് ടൈലുകളാണ് പാകിയിരിക്കുന്നത്. എല്ലാ മുറികളിലും വൈദ്യുതി സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഏതാണ്ട് അഞ്ചര മാസം സമയമെടുത്താണ് വീടുകൾ നിർമ്മിച്ചത്.
ഇതിന് പുറമെ ചെറിയ കടമക്കുടിക്കാരുടെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ ഇവിടെ 55 വീടുകളിലും സൗരോർജ്ജം ലഭിക്കുന്നതിനുളള സജ്ജീകരണവും ഒരുക്കുന്നുണ്ട്. ഇവയിൽ 30 വീടുകളിൽ ഈ പണി പൂർത്തിയായി. ആഴ്‌ചകൾക്കുളളിൽ ചെറിയ കടമക്കുടി സമ്പൂർണ്ണ ഹരിത ഗ്രാമമായി മാറുമെന്ന് നാവിക സേനാ വക്താവ് കമ്മാന്റര്‍ ശ്രീധര്‍ വാര്യര്‍ അറിയിച്ചു.
അമ്പത് മീറ്റർ നീളമുളള പാലമാണ് പിഴല ദ്വീപിലേക്ക് നിർമ്മിക്കുന്നത്. ഇതിന് മൂന്നര മീറ്റർ വീതി കാണും. നാല് ടൺ വരെ ഭാരമുളള വാഹനങ്ങൾക്ക് ഈ പാലത്തിലൂടെ പോകാനാകും.
ചെറിയ കടമക്കുടി ഗ്രാമത്തെയും പിഴല ദ്വീപിനെയും ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് പാലം പ്രളയത്തിൽ പൂർണ്ണമായും ഉപയോഗശൂന്യമായിരുന്നു. പാലം വേഗത്തിൽ പുനർ നിർമ്മിക്കണമെന്ന് പ്രദേശവാസികൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായിരുന്നില്ല. ഇതിനിടെയിലാണ് അപ്രതീക്ഷിതമായി ഇരുമ്പ് പാലം നിർമ്മിക്കുന്നതായി നാവികസേന പ്രഖ്യാപിച്ചത്. ഇരുമ്പ് പാലത്തിന്റെ തറക്കല്ലിടൽ ചടങ്ങും ഇന്നലെ വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്‌ല നിർവഹിച്ചു. ഇത് കൂടി ആയതോടെ ചെറിയ കടമക്കുടി നിവാസികൾ അമ്പരന്ന് പോയി.
അമ്പത് മീറ്റർ നീളമുളള പാലമാണ് പിഴല ദ്വീപിലേക്ക് നിർമ്മിക്കുന്നത്. ഇതിന് മൂന്നര മീറ്റർ വീതി കാണും. നാല് ടൺ വരെ ഭാരമുളള വാഹനങ്ങൾക്ക് ഈ പാലത്തിലൂടെ പോകാനാകും. പ്രളയം സംഭവിച്ച 2018 ആഗസ്റ്റ് മാസത്തിൽ എറണാകുളത്തെ മുട്ടിനകം സന്ദർശിച്ച നേവൽ സ്റ്റാഫ് ചീഫ് സുനിൽ ലാൻബയാണ് ഈ പദ്ധതികൾ പ്രഖ്യാപിച്ചത്. നാവികസേനയ്ക്ക് പുറമെ ജീവനക്കാരും പദ്ധതികൾ പൂർത്തീകരിക്കാൻ ധനസഹായം നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam