
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ ആശങ്ക വിട്ടു മാറാതെ നില്‍ക്കുകാണ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍.കൊവിഡ് രോഗികളുമായി ഇടപഴകിയ ശേഷം ദിവസവും വീട്ടിലെത്തുന്ന ഇവര്‍ കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ കുറിച്ചോര്‍ത്ത് വലിയ മാനസികസമ്മര്ദ്ദത്തിലാണ്.ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് കൂടി വാക്സീനേഷന് മുൻഗണന നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
സംസ്ഥാനത്ത് സര്‍ക്കാര്‍ -സ്വകാര്യ മേഖലകളിലായി ജോലിയെടുക്കുന്നത് 2 ലക്ഷത്തിലേറെ ആരോഗ്യപ്രവര്‍ത്തകരാണ്.ഇവരിലേറെയും കൊവിഡ് രോഗികളുമായി ദൈനംദിന സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ്. കൊവിഡ് വ്യാപനത്തിൻറെ ആദ്യ ഘട്ടത്തില്‍ ആശുപത്രികള്‍ തന്നെ ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ആ സൗകര്യം എടുത്തുമാറ്റിയതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുയാണ് ഇവര്‍. പ്രായമായവരും കുട്ടികളും വീട്ടിലുളളപ്പോള്‍ എങ്ങനെ പേടി കൂടാതെ വീട്ടില്‍ പോകും
മൂന്നാംതരംഗത്തിനു മുന്‍പേ കുടുംബാംഗങ്ങള്‍ക്ക് കൂടി വാക്സീൻ നല്‍കുന്നതിന് സര്‍ക്കാരിൻറെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam