കേരളം അണ്‍ലോക്കിലേക്ക് പോകുമ്പോഴും 12 തദ്ദേശ സ്ഥാപനങ്ങള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ തന്നെ

By Web TeamFirst Published Jun 17, 2021, 7:20 AM IST
Highlights

ജില്ലകൾ തിരിച്ച് ഇവ ഏതെല്ലാമെന്ന് നോക്കാം. കാസർകോട് മധൂർ,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളിൽ സന്പൂർണ ലോക്ഡൗണാണ്. വയനാട് ജില്ലയിൽ സന്പൂർണ ലോക്ഡൗൺ എവിടെയുമില്ല. 

തിരുവനന്തപുരം: കേരളം അണ്‍ലോക്കിലേക്ക് നീങ്ങുന്പോഴും പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് ട്രിപ്പിൾ ലോക്ഡൗൺ ഉണ്ടാകുക അതായത് രോഗസ്ഥിരീകരണ നിരക്ക് മുപ്പത് ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകൾ.

ജില്ലകൾ തിരിച്ച് ഇവ ഏതെല്ലാമെന്ന് നോക്കാം. കാസർകോട് മധൂർ,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളിൽ സന്പൂർണ ലോക്ഡൗണാണ്. വയനാട് ജില്ലയിൽ സന്പൂർണ ലോക്ഡൗൺ എവിടെയുമില്ല. ടിപിആർ ഇരുപതിന് മുകളിലുളള വെങ്ങപ്പളളി, മൂപ്പൈനാട് പഞ്ചായത്തുകളിൽ ലോക്ഡൗൺ ഉണ്ടാകും.മലപ്പുറത്ത് തിരുനാവായ ഗ്രാമപഞ്ചായത്തിൽ മാത്രമാണ് സന്പൂർണ ലോക്ഡൗൺ.

പാലക്കാട് ജില്ലയിൽ നാഗലശ്ശേരി,നെന്മാറ,വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ സന്പൂർണ ലോക്ഡൗണായിരിക്കും. തൃശ്ശൂരിൽ സന്പൂർണ ലോക്ഡൗൺ എവിടെയുമില്ല. എന്നാൽ ടിപിആർ ഇരുപതിനും മുപ്പതിനും ഇടയിലുളള പതിനഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗണുണ്ടാകും. എറണാകുളത്ത് ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലാണ് സന്പൂർണ ലോക്ഡൗൺ. സി വിഭാഗത്തിൽപ്പെട്ട പതിനാല് തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ഡൗണായിരിക്കും.

ആലപ്പുഴയിലും സന്പൂർണ ലോക്ഡൗൺ എവിടെയുമില്ല. കുത്തിയതോട്,വീയപുരം എന്നീ പഞ്ചായത്തുകളിൽ ലോക്ഡൗണായിരിക്കും. കോട്ടയം ജില്ലയിൽ സന്പൂർണ ലോക്ഡൗൺ എവിടെയുമില്ല. സി വിഭാഗത്തിൽപ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗണായിരിക്കും. തിരുവനന്തപുരം ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ സന്പൂർണ ലോക്ഡൗണാണ്. കഠിനംകുളം,പോത്തൻകോട്, പനവൂർ, മണമ്പൂർ,അതിയന്നൂർ, കാരോട് എന്നീ പഞ്ചായത്തുകളാണ് പൂർണമായും അടച്ചിടുക. കൊല്ലം ജില്ലയിൽ സന്പൂർണ ലോക്ഡൗൺ എവിടെയുമില്ല. എന്നാൽ സി വിഭാഗത്തിൽപ്പെടുന്ന പത്ത് തദ്ദേശസ്ഥാപനങ്ങളിൽ ലോക്ഡൗണായിരിക്കും.

click me!