ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ, ബില്ലുകള്‍ ഒപ്പിടാത്തതില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ ഹര്‍ജി

Published : Nov 08, 2023, 11:29 AM ISTUpdated : Nov 08, 2023, 03:42 PM IST
ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ, ബില്ലുകള്‍ ഒപ്പിടാത്തതില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ ഹര്‍ജി

Synopsis

ബില്ലുകളിൽ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ൽ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്

ദില്ലി: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ  .ബില്ലുകളിൽ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ൽ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ഒരാഴ്ചക്കിടെ ഗവർണ്ണർക്കെതിരെ എത്തുന്ന രണ്ടാമത്തെ ഹർജിയാണിത്.ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസർക്കാരിനെയും എതിർ കക്ഷികളാക്കി കേരളസർക്കാരും ടിപി രാമകൃഷ്ണൻ എംഎൽഎയും സുപ്രീംകോടതിയിൽ നല്‍കിയ  ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി. സർവ്വകലാശാല നിയമഭേദഗഗതികൾ, സഹകരണ നിയമഭേദഗതി, പൊതുജനാരോഗ്യ നിയമ ഭേഗദതി, ലോകായുക്ത നിയമ ഭേഗതി എന്നിവ തീരുമാനം എടുക്കാതെ ഗവർണ്ണർ പിടിച്ചു വച്ചിരിക്കുകയാണെന്നാണ് ആദ്യ ഹർജിയിൽ പറയുന്നത്.

ബില്ലുകളിൽ എത്രയും വേഗം തീരുമാനം എടുക്കാൻ ഗവർണ്ണർക്ക് നിദ്ദേശം നല്കണം. ബില്ലുകൾ പിടിച്ചുവച്ചിരിക്കുന്നത് ഭരണഘടന ലംഘനം എന്ന് കോടതി ചൂണ്ടിക്കാട്ടണമെന്നും സർക്കാർ അപേക്ഷിക്കുന്നു. ഒരു കാരണവും കൂടാതെ ചില ബില്ലുകൾ രണ്ട് കൊല്ലത്തിലധികമായി ഗവർണ്ണർ പിടിച്ചു വച്ചിരിക്കുകയാണ്. പകർച്ചവ്യാധികൾ തടയുന്നതിന് നടപടി എടുക്കാനുള്ള പൊതുജനാരോഗ്യ ബില്ലും തടഞ്ഞു വച്ചിരിക്കുന്നതിൽ ഉണ്ട്. ഇത് ഭരണഘടനയുടെ ഉറപ്പാക്കുന്ന തുല്യത. ജീവിക്കാനുള്ള അവകാശം എന്നിവ ഹനിക്കുന്നതാണ്. ഗവർണ്ണർ തന്നിഷ്ടപ്രകാരമുള്ള നടപടിയിലൂടെ ഭരണഘടന അട്ടിമറിക്കുന്നു. ഈ വിഷയത്തിൽ ഗവർണ്ണർ കോടതിയോട് മറുപടി പറയാൻ ബാധ്യസ്ഥനാണ്.

ഗവർണ്ണർ യുക്തമായ സമയത്തിനുള്ളിൽ തീരുമാനം എടുക്കണം എന്നാണ് മുൻ വിധികളിൽ പറയുന്നത്. ഈ സമയം എത്രയാണെന്ന് ആവശ്യമെങ്കിൽ എഴംഗ ഭരണഘടനാബഞ്ച് നിർണ്ണയിക്കണമെന്ന നിർദ്ദേശവും കേരളം മുന്നോട്ടു വയ്ക്കുന്നു. മുൻ അറ്റോണി ജനറൽ കെകെ വേണുഗോപാൽ കേരളത്തിനായി ഹാജരാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'