25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ ,കേരള സര്‍ക്കാരിന്‍റെ ഹെലികോപ്റ്റർ വാടക കരാര്‍ ചിപ്സൺ എയർവേസിന്

Published : Mar 02, 2023, 03:12 PM IST
25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ ,കേരള സര്‍ക്കാരിന്‍റെ  ഹെലികോപ്റ്റർ വാടക കരാര്‍ ചിപ്സൺ എയർവേസിന്

Synopsis

6 സീറ്റുകളുള്ള ഹെലികോപ്റ്റര്‍ മൂന്നു വർഷത്തേക്കാണ് വാടകക്കെടുക്കുന്നത്.20 മണിക്കൂറിന് 80 ലക്ഷമായിരുന്നു ടെണ്ടറിൽ കമ്പനി മുന്നോട്ടുവച്ചത്.സർക്കാരുമായുള്ള തുടർ ചർച്ചയിൽ 25 മണിക്കൂർ 80 ലക്ഷത്തിന് നൽകാമെന്ന് സമ്മതിച്ചു

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്.പുതിയ ടെണ്ടർ വിളിക്കില്ല.കഴിഞ്ഞ വർഷം ടെണ്ടർ ലഭിച്ച ചിപ്സൺ എയർവേഴ്സിന് കരാർ നൽകാന്‍  ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപക്കാണ് കരാർ.20 മണിക്കൂറിന് 80 ലക്ഷമായിരുന്നു ടെണ്ടറിൽ കമ്പനി മുന്നോട്ടുവച്ചത്.സർക്കാരുമായുള്ള തുടർ ചർച്ചയിൽ 25 മണിക്കൂർ 80 ലക്ഷത്തിന് നൽകാമെന്ന് സമ്മതിച്ചു.ബാക്കി ഓരോ മണിക്കൂറിന് 90,000 രൂപ നല്‍കണം.6 സീറ്റുകളുള്ള ഹെലികോപ്റ്റര്‍  മൂന്നു വർഷത്തേക്കാണ് വാടകക്കെടുക്കുന്നത്.രോഗികളെയും , അവയവദാനത്തിന് കൊണ്ടുപോകുന്നതിനുമായിരിക്കും ആദ്യ പരിഗണന. വി ഐ പി യാത്ര, ദുരന്ത നിവാരണം,  മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കും.ചിപ്സന്‍റെ  ടെണ്ടർ കാലാവധി ജൂലൈയിൽ അവസാനിച്ചിരുന്നു.മുൻ കരാറിന് മന്ത്രിസഭ യോഗം സാധുകരണം നൽകുകയായിരുന്നു

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം