
ആലുവ;ത്രിപുരയില്‍ ബിജെപി തുടര്‍ഭരണം നേടിയതില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ളാദം പങ്ക് വച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിനുള്ള അംഗീകാരമാണ്..കോൺഗ്രസിനും സി പി എമ്മിനും തിരിച്ചടിയാണ് ഈ ഫലം.അവിശുദ്ധ സഖ്യം ജനങ്ങൾ തള്ളി .കോമാ സഖ്യം കോമായിലായി.ബാലഗോപാൽ പോയിടതെല്ലാം സിപി എം കോൺഗ്രസ് സ്ഥാനാർഥികൾ തോറ്റമ്പി.വൈകാതെ കേരളത്തിലും സിപി എം കോൺഗ്രസ് ബാന്ധവം ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.
കേവല ഭൂരിപക്ഷത്തിന് 30 സീറ്റ് വേണ്ട ത്രിപുരയില്‍ ഏറ്റവുമൊടുവില്‍ ലഭ്യമായ വിവരമനുസരിച്ച് ബിജെപി 34 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് 14 സീറ്റുകലില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കാന്‍ കഴിഞ്ഞത്. തിപ്രമോത പാര്‍ട്ട് 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.60 സീറ്റുള്ള ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഭൂരിപക്ഷം അഭിപ്രായ സര്‍വ്വേകളും പ്രവചിച്ചിരിക്കുന്നത്.ഇത് ശരിവക്കുന്ന സൂചനകളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്.ആദ്യ റൗണ്ടുകളില്‍ ലീഡ് നീല മാറി മറിഞ്ഞെങ്കിലും അവസാന റൗണ്ടുകളില്‍ ബിജെപി ലീഡ് നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ തവണ 16 സീറ്റുകളില്‍ ജയിച്ച സിപിഎമ്മിന് ഇത്തവണ അത്രിയും സീറ്റ് കിട്ടില്ലെന്നുറപ്പായി. അതേ സമയം കഴിഞ്ഞ തവണ ഒരു സീറ്റ് പോലും കിട്ടാതിരുന്ന കോണ്‍ഗ്രസിന് ഇത്തവണ4 സീറ്റെങ്കിലും കിട്ടുമെന്നാണ് സൂചന
ത്രിപുരയിൽ സഖ്യത്തിന്റെ നേട്ടം കോൺഗ്രസിന്, സിപിഎമ്മിന് വൻ തിരിച്ചടി