
ദില്ലി: സില്‍വർ ലൈന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് വീണ്ടും കേരളം. ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്. വർധിച്ച് വരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴയുന്നില്ലെന്നും കേരളം പറഞ്ഞു. സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാൻ രണ്ട് വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമായാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ വർഷത്തെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം. കേന്ദ്ര സംസ്ഥാന നികുതി പങ്ക് വെക്കല്‍ അനുപാതം 50: 50 ആക്കി മാറ്റണം. ദേശീയ പാത വികസനത്തിന്‍റെ ഭൂമി ഏറ്റെടുക്കലിന് നല്‍കിയ 6000 കോടിക്ക് തുല്യമായ തുക ഈ വർഷം ഉപാധികള്‍ ഇല്ലാതെ കടം എടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത, മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam