വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിക്ക് സർക്കാർ ഗ്യാരണ്ടി; 1200 കോടി നബാർഡിൽ നിന്ന് വായ്പ എടുക്കും

Published : Aug 07, 2024, 02:10 PM ISTUpdated : Aug 07, 2024, 02:35 PM IST
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിക്ക് സർക്കാർ ഗ്യാരണ്ടി; 1200 കോടി നബാർഡിൽ നിന്ന് വായ്പ എടുക്കും

Synopsis

കരാറുകള്‍ ഒപ്പ് വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്ക് അനുമതി നല്‍കും. നബാർഡിൽ നിന്നും എടുക്കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും.

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി (വിസില്‍) ക്ക് സർക്കാർ ഗ്യാരണ്ടി. 1200 കോടി നബാർഡിൽ നിന്ന് വായ്പ എടുക്കും. വായ്പാ നിബന്ധനകൾക്ക് സർക്കാർ ഗ്യാരണ്ടി നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കരാറുകള്‍ ഒപ്പ് വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്ക് അനുമതി നല്‍കും. നബാർഡിൽ നിന്നും എടുക്കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. നേരത്തെ ഹഡ്കോ വായ്പക്ക് ഗ്യാരണ്ടി അനുവദിച്ച ഉത്തരവ് റദ്ദാക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് നബാർഡ് നല്‍കിയിട്ടുള്ള വായ്പാ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതിയോടെ അംഗീകരിക്കുകയായിരുന്നു ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം. തുറമുഖ നിർമ്മാണത്തിന് വേണ്ടി നബാർഡ് വായ്പ എടുക്കുന്നതിനായി, നേരത്തേ ഹഡ്കോയിൽ നിന്നും ലോൺ എടുക്കുന്നതിന് അനുവദിച്ച ഗവൺമെൻ്റ് ഗ്യാരൻ്റി റദ്ദ് ചെയ്യും. നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് ഗവൺമെന്റ് ഗ്യാരന്റി അനുവദിക്കും. കരാറുകള്‍ ഒപ്പ് വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്ക് അനുമതി നല്‍കും. നബാർഡിൽ നിന്നും എടുക്കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്