മരുന്ന് പ്രതിസന്ധി നടപടികളിലേക്ക് സർക്കാർ, റി ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു

Published : Oct 02, 2026, 08:26 AM IST
medicine

Synopsis

സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി മരുന്നുകളുടെ റീ ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു. കുടിശ്ശിക തീർക്കാൻ ധനവകുപ്പിൽ നിന്നുള്ള സഹായം ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരം : ഗവൺമെന്റ് ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി അടിയന്തര നടപടികളിലേക്ക് സംസ്ഥാനത്തെ സർക്കാർ. മരുന്നുകളുടെ റി ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു. പുതിയ സ്റ്റോക്ക് മരുന്നുകൾക്കായുള്ള പർച്ചേസ് ഓ‌ഡർ വൈകിയത് തെരഞ്ഞെടുപ്പ് കാരണമെന്നായിരുന്നു സർക്കാർ വാദം. പുതിയ സർക്കാർ അധികാരത്തിലേറി മൂന്ന് മാസം കഴിഞ്ഞിട്ടാണ് പർച്ചേസ് ഓർഡർ നടപടികൾ പൂർത്തിയായത്. അതിൽ ചില മരുന്നുകൾക്ക് റീ ടെൻഡർ വിളിച്ചു. റീ ടെൻഡർ നടപടികൾ പൂർത്തിയാക്കാതെ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ വൈകിപ്പിക്കുന്നത് വലിയ വിവാദമായതോടെയാണ് റി ടെൻഡർ നടപടികൾ വേഗത്തിലാക്കിയത്.

രാജസ്ഥാൻ, കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളുമായി സഹകരിച്ച് മരുന്നെത്തിക്കാനുള്ള ശ്രമത്തിൽ തീരുമാനമായില്ല. കുടിശ്ശിക തീർക്കാൻ ധനവകുപ്പിൽ നിന്നുള്ള അടിയന്തരസഹായം ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും';എസ്ഐക്കെതിരേ ഭീഷണിയുമായി സിപിഎം ജില്ലാ സെക്രട്ടറി; പാളയം സം​​ഘർഷത്തിൽ കോൺ​ഗ്രസുകാരൻ അറസ്റ്റിൽ
മുഖ്യമന്ത്രിക്കെതിരായ പരസ്യ വിമർശനം: പരാതി എഐസിസിക്ക് നൽകും; വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിലെന്ന് അടൂർ പ്രകാശ്