പ്രവാസികൾക്ക് സർക്കാരിൻ്റെ 'കെയർ'; സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി, നോർക്ക കെയറിന് തുടക്കം

Published : Sep 23, 2025, 04:12 AM IST
norka care

Synopsis

പ്രവാസികൾക്കും വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക കെയർ എന്ന പേരിൽ സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. 

പ്രവാസികൾക്കു മാത്രമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആദ്യത്തെ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന് തുടക്കം. പ്രവാസികൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുമാണ് വിഭാവനം ചെയ്യുന്നത്. 

 പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഒടുവിൽ യാഥാർത്ഥ്യമാകുന്നത്. നോർക്കയുടെ ഐഡി കാർഡുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളുമാണ് നോർക്ക കെയറിന്‍റെ പരിധിയിൽ വരുന്നത്. ഈ പദ്ധതി പ്രകാരം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കമിട്ടു

രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ

കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ, പദ്ധതി വഴി ഉറപ്പാക്കും. നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം നിരക്കിലുള്ള കുറവെന്നാണ് നോർക്ക വിശദീകരണം. നിലവിൽ രാജ്യത്തിനുള്ളിലെ ആശുപത്രികളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെങ്കിലും, ഭാവിയിൽ ജി സി സി രാജ്യങ്ങളിലുൾപ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ നീക്കം. പദ്ധതിയുടെ ഗ്ലോബൽ രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നുമുതല്‍ പദ്ധതിയുടെ പരിരക്ഷ പ്രവാസികള്‍ക്ക് ലഭ്യമാകും.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം