ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്‍റെ മറുപടി; സുപ്രീംകോടതിയെ സമീപിക്കാൻ സമ്മതം ചോദിക്കേണ്ട കാര്യമില്ല

By Web TeamFirst Published Jan 18, 2020, 10:13 AM IST
Highlights

കേന്ദ്രവുമായോ ഗവര്‍ണറുമായോ ഏറ്റുമുട്ടാൻ സര്‍ക്കാര്‍ ഇല്ല. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ചാണ് സർക്കാർ പ്രവർത്തിച്ചത്. ഗവര്‍ണറുടെ തെറ്റിദ്ധാരണ മാറ്റുമെന്ന് നിയമമന്ത്രി 

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടിയുമായി സര്‍ക്കാര്‍ .  റൂൾസ് ഓഫ് ബിസിനസ് അനുസരിച്ചാണ് സർക്കാർ പ്രവർത്തിച്ചത്. ഗവര്‍ണറുടെ തെറ്റിദ്ധാരണ മാറ്റുമെന്ന് നിയമമന്ത്രി എകെ ബാലൻ പറഞ്ഞു.  

കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടൽ ആവശ്യമുള്ള സംഭവങ്ങൾ ഗവര്‍ണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തിൽ പറയുന്നത്. അതിൽ തന്നെ സമ്മതം ചോദിക്കേണ്ട കാര്യവുമില്ല. ഇപ്പോൾ നടക്കുന്നത് കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യം അല്ലെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.

സര്‍ക്കാരിന്‍റെ നടപടി ചട്ടലംഘനമാണെന്നും ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്നുമാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ചത്.  ഗവർണർ വിശദീകരണം തേടിയാൽ നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് മറുപടി നൽകുമെന്നും നിയമന്ത്രി പറഞ്ഞു.  കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള പൂര്‍ണ്ണ അധികാരം സര്‍ക്കാരിനുണ്ട്. അത് ചെയ്യുകമാത്രമാണ് ുണ്ടായത്. അതല്ലാതെ അല്ലാതെ ഗവർണരുടെ അധികാരത്തിൽ കൈകടത്താനോ ഇല്ലാതാക്കാനോ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. 

തുടര്‍ന്ന് വായിക്കാം: ' ഗവര്‍ണര്‍ രാഷ്ട്രീയക്കാരന്‍റെ കുപ്പായമഴിച്ചുവെക്കണം'; വിമര്‍ശനവുമായി ദേശാഭിമാനി മുഖപ്രസംഗം...

 

click me!