സംസ്ഥാന സർക്കാർ ഉത്തരവിറക്കി, എംബിബിഎസ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം, ഇനി ഫീസ് അടക്കേണ്ടത് നാലരവർഷം മാത്രം

Published : Jul 18, 2026, 07:47 PM IST
Kerala Government File

Synopsis

നാഷണൽ മെഡിക്കൽ കമ്മീഷന്റെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് സർക്കാരിന്റെ നിർണായക ഉത്തരവ്. എംബിബിഎസ് കോഴ്സിന്റെ ട്യൂഷൻ ഫീസ് ഇനി മുതൽ നാലര വർഷത്തേക്ക് ) മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സംസ്ഥാന സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ അടിയന്തര നടപടി.

കോഴ്സിന്റെ യഥാർത്ഥ കാലയളവായ നാലര വർഷത്തെ ഫീസ് മാത്രം ഈടാക്കിക്കൊണ്ട് ഫീസ് റെഗുലേറ്ററി കമ്മിറ്റി പുതിയ ഫീസ് ഘടന പുതുക്കി നിശ്ചയിക്കുമെന്നും സർക്കാർ അറിയിച്ചു. 2024-ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടപ്രകാരം എംബിബിഎസ് കോഴ്സിന്റെ അക്കാദമിക് കാലാവധി നാലര വർഷമാണ്. എന്നാൽ കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ അഞ്ച് വർഷത്തെ ഫീസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇത് വിദ്യാർത്ഥികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്.   

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നേതാക്കൾ ജയിലിൽ കിടന്നപ്പോൾ കാണാത്ത ഒരേയൊരു നേതാവ് ഇന്ന് മുഖ്യമന്ത്രിയാണ്', തിരിഞ്ഞ് നോക്കത്തവര്‍ മുഖത്ത് നോക്കണമെന്ന വാശിയില്ലെന്ന് കെഎസ്യു നേതാവ്
കുട്ടികൾ കാണട്ടെ, ലോകകപ്പ് ഫൈനൽ; സംസ്ഥാനത്ത് ഒരു സ്കൂളിന് കൂടി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് അധികൃതർ