രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ കെഎസ്ആ‍ര്‍ടിസിക്ക് നൽകിയത് 5940 കോടി, ഇത്തവണ 72 കോടി കൂടി അനുവദിച്ചു 

Published : Aug 28, 2024, 01:28 PM IST
രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ കെഎസ്ആ‍ര്‍ടിസിക്ക് നൽകിയത് 5940 കോടി, ഇത്തവണ 72 കോടി കൂടി അനുവദിച്ചു 

Synopsis

പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. കഴിഞ്ഞ ആഴ്‌ചയിൽ ഇതേ ആവശ്യത്തിന്‌ 71.53 കോടി രൂപ അനുവദിച്ചിരുന്നു.

തിരുവനന്തപുരം:  കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 72.23 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. കഴിഞ്ഞ ആഴ്‌ചയിൽ ഇതേ ആവശ്യത്തിന്‌ 71.53 കോടി രൂപ അനുവദിച്ചിരുന്നു. പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന്‌ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവാണ്‌ സർക്കാർ ഉറപ്പാക്കുന്നത്‌. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയും സഹായമായി നൽകുന്നുണ്ട്‌. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5940 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ നൽകിയത്‌.  

സ‍ർക്കാരിന് പരിമിതിയുണ്ട്, കേസെടുത്താൽ പോരല്ലോ കേസ് നിലനിൽക്കണ്ടേ; ഹേമാ കമ്മിറ്റി റിപ്പോ‍ര്‍ട്ടിൽ ഗോവിന്ദൻ

 

 

 

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം