കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചു, ഈ വർഷമാകെ 933.34 കോടി രൂപ നൽകിയെന്ന് ധനമന്ത്രി

Published : Nov 03, 2025, 11:34 AM IST
KSRTC Bus

Synopsis

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിനായി 74.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ വർഷം ആകെ 933.34 കോടി രൂപ കെഎസ്ആർടിസിയ്ക്ക് നൽകി. യുഡിഎഫ്‌ സർക്കാർ അഞ്ചുവഷത്തിൽ നൽകിയത്‌ 1467 കോടി രൂപയാണെന്നും മന്ത്രി.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്. ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടിസിയ്ക്ക് നൽകി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബജറ്റ് വകയിരുത്തൽ 900 കോടി രൂപയാണ്.കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചിരുന്നുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ.

ഈ സർക്കാരിന്റെ കാലത്ത്‌ 7904 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ 5002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ആകെ 12, 906 കോടി രൂപ കോർപറേഷന് സഹായമായി നൽകി. കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ അഞ്ചുവഷത്തിൽ നൽകിയത്‌ 1467 കോടി രൂപയാണെന്നും മന്ത്രി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്: ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്
ബെവ്കോ പ്രീമിയം കൗണ്ടറുകളില്‍ ഇനി നോട്ടില്ല, മാർച്ച് 15 മുതൽ ഡിജിറ്റൽ പെയ്മെന്റ് മാത്രം; ഫെബ്രുവരി 15 മുതൽ പരമാവധി സ്വീകരിക്കുക ഡിജിറ്റല്‍ പെയ്മെന്‍റ്