
തിരുവനന്തപുരം: തന്റേതടക്കം പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മൂന്ന് നാല് ദിവസമായി തന്റെയും നേതാക്കളുടെയും ഫോണ് ചോർത്തുന്നുണ്ട്. ഇത് സർക്കാർ നിർദ്ദേശപ്രകാരമാണോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ശബരിമല വിഷയം ഒളിച്ചുവയ്ക്കാൻ സർക്കാരിനാകില്ല. വിശ്വാസികളുടെ താൽപര്യത്തിനൊപ്പം യുഡിഎഫ് ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. കുടത്തായിയിലെ കൊലപാതകങ്ങളിൽ സിപിഎം ബന്ധം പുറത്തുവന്നത് അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam