കേരള സർക്കാരിന്റെ വെബ്സൈറ്റിൽ കൈവച്ച് ഹാക്കര്‍മാര്‍; സ്ക്രീനിൽ പാക് പതാകയും സിന്ദാബാദ് വിളിയും

Published : Sep 27, 2026, 03:30 PM IST
Kerala Governments Official Website Hacked

Synopsis

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്.വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ ഹോംപേജിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൂടാതെ, ‘ടീം ബ്ലാക്ക്ലീറ്റ്സ്’ ആണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന അവകാശവാദവും ഹാക്കർമാർ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ വെബ്സൈറ്റിന്റെ നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. സൈബർ ആക്രമണത്തിന് പിന്നിലെവരാണെന്നും സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എത്ര വിശദീകരിച്ചിട്ടും ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ...? മന്ത്രി ഷാജിയുടെ വാദങ്ങൾ പൂർണമായി ശരിയല്ലെന്ന് നിയമങ്ങളും ചട്ടങ്ങളും
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചു; കാപ്പ പ്രകാരം നടുകടത്തിയിരുന്ന പ്രതി പിടിയിൽ