Governor : സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടൽ അതിരൂക്ഷം, പദവി ഒഴിയാൻ തയ്യാര്‍;സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ

Published : Dec 11, 2021, 10:21 AM ISTUpdated : Dec 11, 2021, 10:23 AM IST
Governor : സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടൽ അതിരൂക്ഷം, പദവി ഒഴിയാൻ തയ്യാര്‍;സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ

Synopsis

തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടൽ താങ്ങാൻ കഴിയാത്തതാണ്. സർവകലാശാലകൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. അതിനായി നിന്ന് കൊടുക്കാൻ ആകില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ

ദില്ലി: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan). സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടൽ അതിരൂക്ഷമാണെന്ന് ഗവര്‍ണര്‍ (Governor) വിമര്‍ശിച്ചു. ഉന്നതപദവികളിൽ ഇഷ്ടക്കാരെ നിയമിക്കുന്നു. തിരുത്താൻ പരമാവധി ശ്രമിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചാൻസലർ ഭരണഘടന പദവിയല്ലാത്തതിനാൽ ഒഴിയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

ഉന്നതവിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾ കേരളം വിടേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമര്‍ശിച്ചു. സർവകലാശാല ചട്ട പ്രകാരമാണ് ഗവർണർ ചാൻസിലർ ആകുന്നത്. ഭരണഘടന പദവി അല്ലാത്തതിനാല്‍ പദവി ഒഴിയാൻ സന്നദ്ധതനാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടൽ താങ്ങാൻ കഴിയാത്തതാണ്. സർവകലാശാലകൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. അതിനായി നിന്ന് കൊടുക്കാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർവകലാശാലകളുടെ സ്വയം ഭരണാധികാരം സംരക്ഷിക്കാൻ കഴിയാവുന്നത്ര ശ്രമിച്ചു. രാഷ്ട്രീയ ഇടപെടൽ നടത്തരുതെന്ന് പല തവണ ആവശ്യപ്പെട്ടു. ഇനിയും ഇത് തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്നാണ്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞ് വയ്ക്കുന്നത്.

ചാൻസിലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സ്വാധീനമുള്ളവരുടെ ബന്ധുക്കളെയൊക്കെ പദവികളിൽ നിയമിക്കുന്നു. ഇതൊക്കെ കൊണ്ട് മങ്ങലേൽക്കുന്നത് കേരളത്തിലെ സർവകലാശാലകളുടെ യശസ്സിനാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സർക്കാരുമായി ഭിന്നിപ്പിന് താൽപ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം