
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി ചെലവിൽ സ്ഥിരം ഹോർഡിംഗ് സ്ഥാപിക്കാൻ തീരുമാനം. ഇതുവരെ ഹോർഡിംഗുകൾ വാടകയ്ക്ക് എടുക്കുകയായിരുന്നു. പബ്ലിക് റിലേഷൻസ് വകുപ്പാണ് ഇത് ചെയ്‌തിരുന്നത്.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരസ്യ പ്രദർശനത്തിനായി തിരുവനന്തപുരത്തെ 12 ഇടങ്ങളിൽ കൂറ്റൻ ഹോർഡിംഗുകൾ സ്ഥാപിക്കും. സിഡ്കോയ്ക്കാണ് ഹോർഡിംഗുകളുടെ നിർമ്മാണ ചുമതല.
പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സിഡ്കോയ്ക്ക് കൈമാറി. ആനയറ വേൾഡ് മാർക്കറ്റ്, കേശവദാസപുരം, വഴുതക്കാട് എന്നിവിടങ്ങളിൽ ഹോർഡിംഗുകളുടെ നിർമ്മാണം പൂർത്തിയായി. അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതിന് ചെലവേറുമെന്നതിനാലാണ് ഹോർഡിംഗുകൾ വാടകയ്ക്ക് എടുത്തിരുന്നതെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam