ശബരിമലയിൽ കൂടുതൽ ഇളവുകൾ: തീരുമാനം ദേവസ്വത്തിന്റെ ആവശ്യം പരിഗണിച്ച്

By Web TeamFirst Published Dec 1, 2021, 2:26 PM IST
Highlights

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു

തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഇളവിന് സംസ്ഥാന സർക്കാർ തീരുമാനം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ടെന്നാണ് തീരുമാനം. 18 വയസ്സിന് താഴെ സ്‌കൂൾ / കോളജ് ഐഡി കാർഡ് ഉപയോഗിച്ച് വിർച്വൽ ക്യൂ ബുക്ക് ചെയ്യാം. 10 വയസ്സിന് താഴെ ആർടിപിസിആർ പരിശോധന വേണ്ട. മറ്റെല്ലാ തീർഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിനേഷൻ രേഖ കരുതണം. വെർച്വൽ ക്യൂവിനൊപ്പം അപ്പം, അരവണ എന്നിവയും ബുക്ക് ചെയ്യാനാവും.

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം. സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണം, നെയ്യഭിഷേകം സാധാരണ രീതിയിലാക്കാണം, നീലിമല വഴി ഭക്തരെ അനുവദിക്കണം. ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയില്‍ സ്നാനം അനുവദിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

click me!