ട്രാന്‍സ്പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്: 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടു, അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം

Published : Dec 23, 2025, 09:24 PM IST
Transplant Institute in kozhikode

Synopsis

ഇന്‍സ്റ്റിറ്റ്യൂട്ടിനായി 643.88 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടെ സജ്ജമാക്കിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാക്കുന്നത്.

തിരുവനന്തപുരം: കോഴിക്കോട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനായി 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രൊഫസര്‍- 14, അസോസിയേറ്റ് പ്രൊഫസര്‍ -7, അസിസ്റ്റന്റ് പ്രൊഫസര്‍ - 39 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്നാംഘട്ട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രവര്‍ത്തിക്കുക. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

കിഡ്‌നി ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ട്രാന്‍സ്പ്ലാന്റ് നെഫ്രോളജി, ട്രാന്‍സ്പ്ലാന്റ് ഹെപ്പറ്റോളജി, ട്രാന്‍സ്പ്ലാന്റ് എന്‍ഡോക്രൈനോളജി, ഹാര്‍ട്ട് & ലങ് ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജറി, ട്രാന്‍സ്പ്ലാന്റ് കാര്‍ഡിയോളജി & പള്‍മണോളജി സര്‍ജറി, സോഫ്റ്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍, കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍, ട്രാന്‍സ്പ്ലാന്റ് അനസ്‌തേഷ്യോളജി, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഹെമറ്റോളജി, ട്രാന്‍സ്പ്ലാന്റ് ഇമ്മ്യൂണോളജി, ട്രാന്‍സ്പ്ലാന്റ് ബയോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ & ഇമ്മ്യൂണോ ഹെമറ്റോളജി, റേഡിയോ ഡയഗ്നോസിസ്, പത്തോളജി, മൈക്രോബയോളജി, ട്രാന്‍സ്പ്ലാന്റേഷന്‍ റിസര്‍ച്ച്, പബ്ലിക് ഹെല്‍ത്ത് എപ്പിഡെമിയോളജി, നഴ്‌സിംഗ് വിദ്യാഭ്യാസം, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലാണ് തസ്തിക സൃഷ്ടിച്ചത്.

ഇന്‍സ്റ്റിറ്റ്യൂട്ടിനായി 643.88 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടെ സജ്ജമാക്കിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാക്കുന്നത്. വിദഗ്ധ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു പ്രത്യേക സ്ഥാപനമായിരിക്കുമിത്. ഇതൊരു ഗവേഷണ, ചികിത്സാ, പരിശീലന മികവിന്റെ കേന്ദ്രം കൂടിയായിരിക്കും.

കിഡ്‌നി ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ & എച്ച്പിബി സര്‍ജറി, ലങ് ട്രാന്‍സ്പ്ലാന്റ്, ഹെപ്പറ്റോളജി, ട്രാന്‍സ്പ്ലാന്റ് എന്‍ഡോക്രൈനോളജി, ഹാര്‍ട്ട് & ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജറി, ട്രാന്‍സ്പ്ലാന്റ് കാര്‍ഡിയോളജി & പള്‍മണോളജി, സോഫ്റ്റ് ടിഷു ട്രാന്‍സ്പ്ലാന്റേഷന്‍, കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റേഷന്‍, ട്രാന്‍സ്പ്ലാന്റ് അനസ്‌തേഷ്യോളജി, ട്രാന്‍പ്ലാന്റ് ക്രിട്ടിക്കല്‍ കെയര്‍, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ & ഹെമറ്റോളജി, ട്രാന്‍സ്പ്ലാന്റ് ഇമ്മ്യൂണോളജി, ഇമ്മ്യൂണോജെനെറ്റിക്‌സ് & ട്രാന്‍പ്ലാന്റ് ബയോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ & ഇമ്മ്യൂണോ ഹെമറ്റോളജി, റേഡിയോ ഡയഗ്‌നോസിസ്, ന്യൂക്ലിയര്‍ മെഡിസിന്‍, പാത്തോളജി, മൈക്രോബയോളജി, ട്രാന്‍സ്പ്ലാന്റേഷന്‍ റിസര്‍ച്ച്, ടിഷ്യു ബാങ്ക്, പബ്ലിക് ഹെല്‍ത്ത് & എപ്പിഡെമിയോളജി, നഴ്‌സിംഗ് വിദ്യാഭ്യാസം, ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാകുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭക്ഷണം കൊടുക്കാൻ അതി വേഗത വേണ്ട, അപകടകരമായ 'ഡെലിവറി' ഓട്ടം ഇനി വേണ്ട! പൂട്ടിട്ട് എംവിഡി, ഭക്ഷണ വിതരണ കമ്പനികൾക്ക് നോട്ടീസ്
കൊളസ്ട്രോള്‍ മറച്ചു വച്ചുവെന്ന് ഇൻഷുറൻസ് കമ്പനി, അങ്ങനെയൊരു ചോദ്യമേ ഉണ്ടായില്ലെന്ന് അങ്കമാലി സ്വദേശി; 33 ലക്ഷത്തിന്‍റെ ക്ലെയിം നല്‍കാന്‍ വിധി