വാറ്റ് നിയമപ്രകാരം മുൻകാലങ്ങളിലെ നികുതി നിർണയിച്ച സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി

By Web TeamFirst Published Dec 1, 2022, 6:46 AM IST
Highlights

ഇത് സംബന്ധിച്ച മൂവായിരത്തോളം ഹർജികൾ നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.

കൊച്ചി: ജി.എസ്.ടി നിലവിൽ വന്നെങ്കിലും സംസ്ഥാന സർക്കാരിന് വാറ്റ് നിയമപ്രകാരം മുൻകാലങ്ങളിലെ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച  സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് വിവിധ വ്യാപാര സ്ഥാപനങ്ങൾ സമർപ്പിച്ച അഞ്ഞൂറോളം അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ചരക്ക് സേവന നികുതി പ്രാബല്യത്തിലായെങ്കിലും 2003ലെ വാറ്റ് നിയമ പ്രകാരം മുൻകാലങ്ങളിലെ  നികുതി നിർണ്ണയിച്ച നടപടികൾ തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.വി.ഭട്ടി, ബസന്ത് ബാലാജി എന്നിവരങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി. ഇത് സംബന്ധിച്ച മൂവായിരത്തോളം ഹർജികൾ നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.

click me!