സിയാൽ ഓഹരി സ്ഥാപനത്തിന് പുറത്തുള്ളയാൾക്ക് നൽകിയെന്ന പരാതി: വി.ജെ കുര്യനെതിരായ അന്വേഷണം തടഞ്ഞ് ഹൈക്കോടതി

Published : Feb 15, 2023, 07:24 PM IST
സിയാൽ ഓഹരി സ്ഥാപനത്തിന് പുറത്തുള്ളയാൾക്ക് നൽകിയെന്ന പരാതി: വി.ജെ കുര്യനെതിരായ അന്വേഷണം തടഞ്ഞ് ഹൈക്കോടതി

Synopsis

ഓഹരി വിൽപ്പനയിൽ അഴിമതി ആരോപിച്ച് നേരത്തെ വിജിലൻസിന്  നൽകിയ പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൻ്റെ ഉടമസ്ഥരായ സിയാൽ തൊഴിലാളികൾക്ക് നൽകാൻ നിശ്ചയിച്ച ഓഹരി തൊഴിലാളിയല്ലാത്ത ആൾക്ക് നൽകിയെന്ന പരാതിയിൽ സിയാൽ മുൻ എംഡി വിജെ കുര്യനെതിരായ ത്വരിതാന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. വിജെ കുര്യൻ നൽകിയ ഹർ‍ജിയിലാണ് കോടതി നടപടി. ഓഹരി വിൽപ്പനയിൽ അഴിമതി ആരോപിച്ച് നേരത്തെ വിജിലൻസിന്  നൽകിയ പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. കളമശ്ശേരി സ്വദേശി നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച് ഹ‍ജിയിൽ വിശദമായ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു, തമിഴ്നാട് തീരത്തേക്ക് മാറ്റും
നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി ഹൈക്കോടതി, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് ‌