
കൽപ്പറ്റ: വയനാട്ടിലെ കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ കമ്പളക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ മിന്നൽ പരിശോധന നടത്തി. ഖത്തർ റസ്‌റ്റോറന്റിൽ നിന്നും ഉപയോഗയോഗ്യമല്ലാത്ത പത്ത് കിലോ കോഴിയിറച്ചി കണ്ടെത്തി. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ബേക്സിൽ നിന്നും ഉപയോഗ യോഗ്യമല്ലാത്ത കൊക്കോ കോളയും പിടിച്ചെടുത്ത് നശിപ്പിച്ചു.
കടയുടമകൾക്കെതിരെ ആരോഗ്യവകുപ്പ് കേസെടുത്തിട്ടുണ്ട്. പുകയില നിരോധന നിയമം ലംഘിച്ചെന്ന കാരണത്താൽ സ്വർണക്കട ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. വരദൂർ ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ മനോജിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐമാരായ ഷാനിവാസ് വാഴയിൽ, പി.വി വിനോദ്, പി.എം റീന, ഗ്ലാഡ്സൺ എന്നിവരുടെ സംഘമായിരുന്നു പരിശോധന നടത്തിയത്.
ജനങ്ങൾക്ക് മായമില്ലാത്ത ശുദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും, ഇതിന് പഞ്ചായത്തിന്റെ പരിപൂർണ പിന്തുണയുണ്ടെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ മനോജ് അറിയിച്ചു.
Read More : ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്: 519 ഹോട്ടലുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam