അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകം: മരണം തലയ്ക്കേറ്റ അടിയേറ്റ്, മരിക്കും മുൻപ് നന്ദകിഷോറിന് മൃഗീയ പീഡനമേറ്റു

Published : Jul 02, 2022, 05:34 PM ISTUpdated : Jul 22, 2022, 11:00 PM IST
അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകം: മരണം തലയ്ക്കേറ്റ അടിയേറ്റ്, മരിക്കും മുൻപ് നന്ദകിഷോറിന് മൃഗീയ പീഡനമേറ്റു

Synopsis

ഇന്നലെ പുലർച്ചെയാണ് സംഭവം ഉണ്ടായത്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു


പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട നന്ദകിഷോറിൻ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. നന്ദകിഷോറിൻ്റെ മരണം തലയ്ക്ക് ഏറ്റ അടി മൂലമാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനം. നന്ദകിഷോറിൻ്റെ ശരീരമാകെ മർദ്ദനമേറ്റ മുറിപ്പാടുകളുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

കഴിഞ്ഞ ദിവസം പുലർച്ചെയാണ്  കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) അട്ടപ്പാടിയിൽ മർദ്ദനമേറ്റ് മരിച്ചത്. കേസിൽ രണ്ടുപേകെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അഷറഫ്, സുനിൽ എന്നിവരാണ് അറസ്റ്റിലായത്. . ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. നന്ദകിഷോറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകൻ ഗുരുതര പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവത്തില്‍ വിപിൻ പ്രസാദ് (സുരേഷ് ബാബു), ചെർപ്പുളശ്ശേരി സ്വദേശി നാഫി (24) എന്ന ഹസ്സൻ, മാരി (23) എന്ന കാളി മുത്തു, രാജീവ് ഭൂതിവഴി (22)  എന്ന രംഗനാഥൻ എന്നിവരെ നേരത്തെ അഗളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഇന്നലെ പുലർച്ചെയാണ് സംഭവം ഉണ്ടായത്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അതും നൽകിയില്ല. ഇതാണ് തർക്കത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മർദനമേറ്റ വിനായകൻ കണ്ണൂർ സ്വദേശിയാണ്. ഇയാളുടെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട നന്ദകിഷോറിൻ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. നന്ദകിഷോറിൻ്റെ മരണം തലയ്ക്ക് ഏറ്റ അടി മൂലമാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനം. നന്ദകിഷോറിൻ്റെ ശരീരമാകെ മർദ്ദനമേറ്റ മുറിപ്പാടുകളുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു


 

PREV
click me!

Recommended Stories

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ
തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സംഭവം പാലക്കാട്, അന്വേഷണം ആരംഭിച്ചു