
തിരുവനന്തപുരം: ആരോഗ്യവകുപ്പിലേ ഹെൽത്ത് ഇൻസ്പെക്ടർമാർ പ്രതിഷേധവുമായി രംഗത്ത്. ഭക്ഷ്യ വിഷബാധ തടയുന്നതിന്റെ ഭാഗമായി ഹോട്ടലുകളും മറ്റും നടത്തുന്ന പരിശോധനകളിൽ നിന്നും വിട്ടു നിൽക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ യൂണിയൻ തീരുമാനമെടുത്തു. കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ പദവി, ഉത്തരവാദിത്തം എന്നിവ വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് ഈ പ്രതിഷേധം. ഹെൽത്ത് ഇൻസ്പെക്ടർമാരെ പല ചുമതലകളിൽ നിന്നും മാറ്റി നിർത്തുന്നുവെന്നും പരിശോധിക്കാനും നടപടി എടുക്കാനുമുള്ള അധികാരം ഇല്ലാതാക്കുന്നുവെന്നും പരാതികൾ ഹെൽത്ത് ഇൻസ്പെക്ടർ യൂണിയൻ ഉന്നയിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ പരിശോധനകളിൽ ഭക്ഷണ സാമ്പിൾ എടുക്കുന്നതടക്കം അധികാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam