കൊവിഡ്: സംസ്ഥാനത്തിന് അകത്തും പുറത്തും വിദേശത്തും മരിച്ച മലയാളികൾക്ക് ധനസഹായം ആലോചിക്കുന്നെന്ന് മന്ത്രി

By Web TeamFirst Published Sep 30, 2021, 1:54 PM IST
Highlights

കൊവിഡ് ബാധിച്ച് സംസ്ഥാനത്തും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരേ നിലയിൽ നഷ്ടപരിഹാരം നൽകാനാണ് ആലോചന

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവർക്ക് കേന്ദ്രസർക്കാർ മാനദണ്ഡം അനുസരിച്ച് ധനസഹായം നൽകാാാൻ ആലോചിക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. സുപ്രീം കോടതി നിർദേശങ്ങൾക്കനുസരിച്ച് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് മരിച്ചവരുടെ പുതിയ പട്ടിക പുറത്തിറക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു. നിലവിൽ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തും വിദേശത്ത് മരിച്ചവരെയടക്കം പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാർ ആലോചിക്കും. മരിച്ചവരുടെ കുടുംബത്തിന് 50000 രൂപയാണ് നഷ്ടപരിഹാരം ആലോചിക്കുന്നത്.

click me!