തലസ്ഥാനത്ത് കടലിൽ കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, മുതലപ്പൊഴിയിൽ പ്രതിഷേധം

Web Desk   | ANI
Published : Aug 01, 2026, 01:11 PM IST
FISHERMEN

Synopsis

തിരുവനന്തപുരത്ത് കടലിൽ പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതിൽ പ്രതിഷേധം ശക്തമായി.

തിരുവനന്തപുരം : തിരുവനന്തപുരത്ത് മുതലപ്പൊഴി, വിഴിഞ്ഞം ഭാഗങ്ങളിൽ നിന്ന് കടലിൽ പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനം വൈകിയതിൽ നാട്ടുകാരുടെ രോഷം. മഴയും കാറ്റും ശക്തമായ മുതലപ്പൊഴിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ബീച്ച് റോഡ് ആണ് തടയുന്നത്. റോഡിൽ വാഹനങ്ങൾ കൂട്ടിയിട്ടു. മത്സ്യ തൊഴിലാളികലെ കണ്ടെത്താൻ ഒരു നടപടിയും ഇല്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. നാട്ടുകാർ തീരദേശ പോലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി.

റെഡ് അലർട്ട്

കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മഴക്കെടുതി രൂക്ഷം, നാല് പേർ മരിച്ചു

പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിൽ രാത്രി അതിതീവ്ര മഴയാണ് ലഭിച്ചത്. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ നാലു പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. ഇടുക്കി കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാല് വയസ്സുകാരൻ ആദം അയ്മൻ മരിച്ചു. വയനാട്ടിൽ പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പു ചെയ്യാൻ ശ്രമിക്കവേ മാഞ്ഞൂർ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു. കൊല്ലം നീണ്ടകരയിൽ ഇന്നലെ വള്ളം മറിഞ്ഞു കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കിട്ടി. ഇന്ന് കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴക്കെടുതി രൂക്ഷം; മരണം 5 ആയി, റാന്നിയിൽ അതീവ ഗുരുതര സാഹചര്യം
മുതലപ്പൊഴിയിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു; തെരച്ചിലിന് ഹെലികോപ്റ്ററും, വള്ളം മറിഞ്ഞ് 2 പേരെ കാണാതായത് ഇന്നലെ