ഡ്രെഡ്ജർ അഴിമതിക്കേസ്, ജേക്കബ് തോമസിനെതിരായ എഫ് ഐ ആർ റദ്ദാക്കി ഹൈക്കോടതി

Published : Nov 01, 2021, 11:05 AM ISTUpdated : Nov 01, 2021, 02:55 PM IST
ഡ്രെഡ്ജർ അഴിമതിക്കേസ്, ജേക്കബ് തോമസിനെതിരായ എഫ് ഐ ആർ റദ്ദാക്കി ഹൈക്കോടതി

Synopsis

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലൻസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്

തിരുവനന്തപുരം: ഡ്രെഡ്ജർ (dredger ) അഴിമതിക്കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് (jacob thomas) എതിരായ എഫ് ഐ ആർ (fir) ഹൈക്കോടതി റദ്ദാക്കി (kerala high court). ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലൻസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്.

ഡ്രെഡ്ജര്‍ വാങ്ങാന്‍ 8 കോടി ഭരണാനുമതി ഉണ്ടായിരുന്ന മിനിട്സ് 20 കോടിയാക്കി എന്നും എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയത് എന്നും എഫ് ഐ ആറിൽ പറയുന്നു. ഇതോടൊപ്പം ടെൻഡറിൽ ഒന്നാമതെത്തിയ ഇന്ത്യൻ കമ്പനിയെ ഒഴിവാക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കിയെന്നും ആരോപണം ഉയർന്നു. ജേക്കബ് തോമസിന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയാണ് വിജിലൻസ് കേസ് വന്നത്.

read more 
ജേക്കബ് തോമസിനെതിരെ അഴിമതി കേസ്: വിജിലൻസ് കോടതിയിൽ എഫ്ഐആർ നല്‍കി

'കേരളത്തിലെ ബിജെപി പരാജയത്തിന് ശേഷം കേന്ദ്രനേതൃത്വം തന്നോട് റിപ്പോർട്ട് തേടി': ജേക്കബ് തോമസ്

ഐപിഎസുകാരനിൽ നിന്ന് രാഷ്ട്രീയക്കാരനിലേക്ക്, ജേക്കബ് തോമസ് മനസ് തുറക്കുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്; മലയാളി യാത്രക്കാരുടെ പ്രശ്നങ്ങൾ റെയിൽവേ കേട്ടു, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ
പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ, നഗരത്തിൽ ഹര്‍ത്താൽ